LogoLoginKerala

ക്ഷേത്രങ്ങളില്‍ വഴിപാടായി സമര്‍പ്പിച്ച സ്വര്‍ണം ബോണ്ടാക്കി മാറ്റാന്‍ തീരുമാനം

തിരുവിതാംകൂര് ദേവസ്വം ബോര്ഡിന് കീഴിലെ ക്ഷേത്രങ്ങളില് ഭക്തര് കാണിക്കയായി സമര്പ്പിച്ച സ്വര്ണം ബോണ്ടാക്കി മാറ്റാന് ആലോചന. സ്വര്ണം ഉരുക്കി റിസര്വ് ബാങ്കില് ബോണ്ടാക്കി സൂക്ഷിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബോര്ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങള്ക്ക് കീഴിലെയും സ്വര്ണത്തിന്റെ കണക്കെടുപ്പ് തുടങ്ങി. ഗുരുവായൂര്, തിരുപ്പതി ക്ഷേത്രങ്ങളില് സ്വര്ണം ഇത്തരത്തില് ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്. അതേസമയം, ക്ഷേത്രങ്ങളില് ആചാരങ്ങള്ക്കും പൂജക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ ഒഴികെയാണ് ബോണ്ടായി മാറ്റുക. ബോണ്ടിന് റിസര്വ് ബാങ്ക് നല്കുന്ന പലിശ ദേവസ്വം …
 

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലെ ക്ഷേത്രങ്ങളില്‍ ഭക്തര്‍ കാണിക്കയായി സമര്‍പ്പിച്ച സ്വര്‍ണം ബോണ്ടാക്കി മാറ്റാന്‍ ആലോചന. സ്വര്‍ണം ഉരുക്കി റിസര്‍വ് ബാങ്കില്‍ ബോണ്ടാക്കി സൂക്ഷിക്കാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി ബോര്‍ഡിന് കീഴിലെ എല്ലാ ക്ഷേത്രങ്ങള്‍ക്ക് കീഴിലെയും സ്വര്‍ണത്തിന്റെ കണക്കെടുപ്പ് തുടങ്ങി.

ഗുരുവായൂര്‍, തിരുപ്പതി ക്ഷേത്രങ്ങളില്‍ സ്വര്‍ണം ഇത്തരത്തില്‍ ഉരുക്കി ബോണ്ടായി സൂക്ഷിക്കുകയാണ് ചെയ്യുന്നത്.

അതേസമയം, ക്ഷേത്രങ്ങളില്‍ ആചാരങ്ങള്‍ക്കും പൂജക്കും നിത്യാരാധനക്കും ഉപയോഗിക്കുന്നവ, പൗരാണിക മൂല്യമുള്ളവ ഒഴികെയാണ് ബോണ്ടായി മാറ്റുക. ബോണ്ടിന് റിസര്‍വ് ബാങ്ക് നല്‍കുന്ന പലിശ ദേവസ്വം ബോര്‍ഡിന് ലഭിക്കും. ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ച ചെയ്ത ശേഷമാകും ഔദ്യോഗിക തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.