LogoLoginKerala

അമ്പലങ്ങൾ തുറന്നത് തെറ്റാണെങ്കിൽ അത് ചെയ്തത് മോദിയും അമിത് ഷായും: കടകംപള്ളി

കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്. വി.മുരളീധരനോട് സഹതാപമാണ്. ആരാധനാലയങ്ങള് തുറക്കാന് നിര്ദേശിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണെന്ന് കടകംപള്ളി പറഞ്ഞു അമ്പലങ്ങൾ തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം പറഞ്ഞതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കണമെന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല. ഇരിക്കുന്ന പദവിയുടെ മഹത്വം വി. മുരളീധരന് മനസ്സിലാക്കണമെന്നും കടകംപള്ളി പറഞ്ഞു. ആരാധനാലയങ്ങള് തുറക്കുന്ന കാര്യത്തില് സംസ്ഥാനം ചാടിപ്പിടിച്ച് തീരുമാനമെടുത്തില്ല. വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. എന്.എസ്.എസിനെയും എസ്.എന്.ഡി.പിയെയും ക്ഷണിച്ചു. മന്ത്രിസഭ യോഗത്തിൽ …
 

കേന്ദ്രമന്ത്രി വി.മുരളീധരന് മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. വി.മുരളീധരനോട് സഹതാപമാണ്. ആരാധനാലയങ്ങള്‍ തുറക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരാണെന്ന് കടകംപള്ളി പറഞ്ഞു

അമ്പലങ്ങൾ തുറക്കാൻ തീരുമാനമെടുത്തത് കേന്ദ്ര സർക്കാരാണ്. കേന്ദ്രം പറഞ്ഞതിനെക്കാൾ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ആരാധനാലയങ്ങൾ തുറക്കണമെന്ന് സംസ്ഥാനത്തിന് നിർബന്ധമില്ല. ഇരിക്കുന്ന പദവിയുടെ മഹത്വം വി. മുരളീധരന്‍ മനസ്സിലാക്കണമെന്നും കടകംപള്ളി പറഞ്ഞു.

ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ സംസ്ഥാനം ചാടിപ്പിടിച്ച് തീരുമാനമെടുത്തില്ല. വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തിയാണ് തീരുമാനമെടുത്തത്. എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും ക്ഷണിച്ചു. മന്ത്രിസഭ യോഗത്തിൽ പങ്കെടുക്കുന്ന മന്ത്രിമാരോട് മുരളീധരന് ചോദിക്കാമായിരുന്നു. മെയ് 30ന്‍റെയും ജൂൺ നാലിന്‍റെയും ഉത്തരവ് വായിക്കണം‌. എന്നിട്ട് വേണം കേരളത്തിന്‍റെ മേൽ കുതിര കയറാനെന്നും കടകംപള്ളി പറഞ്ഞു.