LogoLoginKerala

ബെവ് ക്യൂ: ഫെയർകോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങൾ പാലിക്കാതെ; ഹൈക്കോടതി

ഓൺലൈൻ മദ്യവിതരണ ആപ്പായ ബെവ് ക്യൂ നിർമ്മിക്കാനായി ഫെയർകോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി. സ്റ്റാർട്ട്അപ്പ് മിഷന്റെ കോൺട്രാക്ട് ജീവനക്കാരനാണ് ഇന്റർവ്യൂ നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. ഇവരെ തിരഞ്ഞെടുത്തതിന്റെ സൂം മീറ്റിങ്ങിന്റെ റെക്കോഡ് നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി. കമ്പനിയെ തിരഞ്ഞെടുത്തപ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി സീഡ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതിയുടെ നീരീക്ഷണം. സംസ്ഥാന സർക്കാരിനും സ്റ്റാർട്ട് അപ്പ് മിഷനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് അയച്ച് വിശദമായ …
 

ഓൺലൈൻ മദ്യവിതരണ ആപ്പായ ബെവ് ക്യൂ നിർമ്മിക്കാനായി ഫെയർകോഡ് കമ്പനിയെ തിരഞ്ഞെടുത്തത് നടപടി ക്രമങ്ങൾ പാലിക്കാതെയാണെന്ന് ഹൈക്കോടതി. സ്റ്റാർട്ട്അപ്പ് മിഷന്റെ കോൺട്രാക്ട് ജീവനക്കാരനാണ് ഇന്റർവ്യൂ നടത്തിയതെന്നാണ് കോടതിയുടെ നിരീക്ഷണം. ഇവരെ തിരഞ്ഞെടുത്തതിന്റെ സൂം മീറ്റിങ്ങിന്റെ റെക്കോഡ് നശിപ്പിക്കരുതെന്നും കോടതി നിർദേശം നൽകി.

കമ്പനിയെ തിരഞ്ഞെടുത്തപ്പോൾ നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാട്ടി സീഡ് മാർക്കറ്റിങ് പ്രൈവറ്റ് ലിമിറ്റഡ് നൽകിയ ഹർജിയിലാണ് കോടതിയുടെ നീരീക്ഷണം.

സംസ്ഥാന സർക്കാരിനും സ്റ്റാർട്ട് അപ്പ് മിഷനും ബെവ്കോയ്ക്കും ഹൈക്കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. നോട്ടീസ് അയച്ച് വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതിയുടെ തീരുമാനം ഈ കേസിലുണ്ടാകുക. രണ്ടാഴ്ചയ്ക്കകം കേസ് വീണ്ടും പരിഗണിക്കും.