LogoLoginKerala

തിരുവനന്തപുരത്ത് ചികിത്സയിൽ ഇരിക്കുമ്പോൾ മുങ്ങിയ കോവിഡ് രോഗിയെ പിടികൂടി

കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ ആനാട് സ്വദേശിയെ പിടികൂടി. നാട്ടുകാരും പൊലീസുകാരും ചേര്ന്ന് ഇയാളെ ആശുപത്രിയില് തിരിച്ചെത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ഇയാള് ബസിൽ യാത്ര ചെയ്താണ് നാട്ടിലെത്തിയത്. മെഡിക്കല് കോളജില് നിന്ന് ബസിലാണ് ഇയാള് നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില് സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്സില് ആശുപത്രിയിലേക്ക് കൊണ്ടുപോയി. …
 

കോവിഡ് സ്ഥിരീകരിച്ച് തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ചാടിപ്പോയ ആനാട് സ്വദേശിയെ പിടികൂടി. നാട്ടുകാരും പൊലീസുകാരും ചേര്‍ന്ന് ഇയാളെ ആശുപത്രിയില്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട ഇയാള്‍ ബസിൽ യാത്ര ചെയ്താണ് നാട്ടിലെത്തിയത്.

മെഡിക്കല്‍ കോളജില്‍ നിന്ന് ബസിലാണ് ഇയാള്‍ നാട്ടിലെത്തിയത്. ഏകദേശം 22 കിലോമീറ്ററോളം ഇദ്ദേഹം ബസില്‍ സഞ്ചരിച്ചുകാണും എന്നാണ് കണക്കാക്കുന്നത്. ആനാട് ബസിറങ്ങിയ നാട്ടുകാരാണ് രോഗിയെ തടഞ്ഞുവെച്ചത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി ഇയാളെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

അതീവ സുരക്ഷയുള്ള കോവിഡ് വാര്‍ഡില്‍ നിന്ന് എങ്ങനെയാണ് ഇയാള്‍ കടന്നുകളഞ്ഞത് എന്നാണ് അധികൃതരെ കുഴക്കുന്നത്. കോളജില്‍ നിന്ന് ബസിലാണ് ഇദ്ദേഹം നാട്ടിലെത്തിയത് എന്നതിനാല്‍ തന്നെ ഗൗരവത്തോടെയാണ് അധികൃതര്‍ കാണുന്നത്. സംഭവത്തില്‍ മെഡിക്കല്‍ കോളജിന് വീഴ്ച്ചയുണ്ടായെന്ന് ആനാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് പറഞ്ഞു. രണ്ട് ബസ് കയറിയാണ് രോഗി വീട്ടില്‍ എത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ കോവിഡ് നിരീക്ഷണത്തിലുള്ളവര്‍ ചാടിപ്പോയ സംഭവങ്ങള്‍ സംസ്ഥാനത്തുണ്ടായിരുന്നു.