LogoLoginKerala

ആടുജീവിതം’ സംഘത്തിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബ്ലസി ചിത്രം ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോര്ദാനില് പോയ ഷൂട്ടിങ് സംഘത്തിലെ ഒരാള്ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാട്ടകാമ്പാല് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജോര്ദാനില് കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതല് വെള്ളാനിക്കരയില് ക്വാറന്റീനില് കഴിയുകയായിരുന്നു. ഈ മാസം മൂന്ന് മുതല് വീട്ടില് ഒറ്റയ്ക്ക് ക്വാറന്റീനില് കഴിയുന്നതിനിടെയാണ് പരിശോധനാഫലം പോസിറ്റീവായത്. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു ഉടന് മാറ്റും.സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതേസമയം, 14 ദിവസങ്ങള് …
 

ബ്ലസി ചിത്രം ആടുജീവിതം സിനിമയുടെ ചിത്രീകരണത്തിന് ജോര്‍ദാനില്‍ പോയ ഷൂട്ടിങ് സംഘത്തിലെ ഒരാള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാട്ടകാമ്പാല്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ജോര്‍ദാനില്‍ കുടുങ്ങിയ സംഘത്തോടൊപ്പം നാട്ടിലെത്തിയ ഇദ്ദേഹം മെയ് 22 മുതല്‍ വെള്ളാനിക്കരയില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. ഈ മാസം മൂന്ന് മുതല്‍ വീട്ടില്‍ ഒറ്റയ്ക്ക് ക്വാറന്റീനില്‍ കഴിയുന്നതിനിടെയാണ് പരിശോധനാഫലം പോസിറ്റീവായത്. ഇദ്ദേഹത്തെ കുന്നംകുളം താലൂക്ക് ആശുപത്രിയിലേക്കു ഉടന്‍ മാറ്റും.സംഘത്തോടൊപ്പം അറബി പരിഭാഷകനായി പോയ മലപ്പുറം സ്വദേശിക്ക് നേരത്തെ കോവിഡ് സ്ഥിരീകരിച്ചിരുന്നു.

അതേസമയം, 14 ദിവസങ്ങള്‍ നീണ്ട ക്വാറന്റൈന്‍ പൂര്‍ത്തിയാക്കി പൃഥ്വിരാജ് തിരികെ വീട്ടിലെത്തിയിരുന്നു. ശേഷം നടത്തിയ രണ്ടാം കോവിഡ് ടെസ്റ്റ് ഫലവും നെഗറ്റീവ് ആയതോടെയാണ് ക്വാറന്റൈന്‍ അവസാനിപ്പിച്ച് താരം വീട്ടിലേക്ക് മടങ്ങിയത്. ആദ്യ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആണെങ്കിലും ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ എന്ന് പൃഥ്വി പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 22നാണ് പൃഥ്വിയും ആടുജീവിതം സിനിമയുടെ അണിയറപ്രവര്‍ത്തകരും ജോര്‍ദാനില്‍ നിന്നും കേരളത്തിലേയ്ക്ക് തിരിച്ചെത്തുന്നത്. തുടര്‍ന്ന് ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. മെയ് 29നാണ് താരത്തിന്റെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ പൂര്‍ത്തിയായത്. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനില്‍ കഴിയുമെന്നും താരം നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍, ക്വാറന്റീന്‍ ദിവസങ്ങള്‍ മറ്റൊരു സുരക്ഷിത കേന്ദ്രത്തില്‍ ചെലവഴിച്ച് വീട്ടിലേക്ക് മടങ്ങാനാണ് പൃഥ്വി തീരുമാനിച്ചത്.

ആടുജീവിതത്തിന്റെ ചിത്രീകരണത്തിനായി ജോര്‍ദ്ദാനിലേക്ക് പോയ പൃഥ്വിരാജും സംഘവും കോവിഡിനെത്തുടര്‍ന്ന് അവിടെ കുടുങ്ങുകയായിരുന്നു. സംഘത്തെ നാട്ടിലെത്തിക്കാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി. മുരളീധരനെ സമീപിച്ചിരുന്നു. പിന്നീട് സ്ഥിതിഗതികള്‍ മെച്ചപ്പെട്ടതോടെ ജോര്‍ദാന്‍ സര്‍ക്കാരിന്റെ പ്രത്യേക അനുമതിയോടെ ചിത്രീകരണ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.