LogoLoginKerala

കാശ്മീരിൽ ഏറ്റുമുട്ടൽ: 4 ഭീകരർ കൊല്ലപ്പെട്ടു

ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ നാലു ഭീകരർ കൊല്ലപ്പെട്ടു. തെക്കൻ കശ്മീരിലെ പിഞ്ചോറ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ചു വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ സേന നടത്തിയ തിരച്ചിലിലാണ് ഭീകരർ കൊല്ലപ്പെട്ടത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ജില്ലയിൽ നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. റെബാൻ പ്രദേശത്ത് നടന്ന ഏറ്റുമുട്ടലിൽ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ ഉൾപ്പെടെ അഞ്ചു ഭീകരർ കൊല്ലപ്പെട്ടിരുന്നു