LogoLoginKerala

കോവിഡ്: തൃശൂരിൽ വീണ്ടും മരണം; സംസ്ഥാനത്ത് മരണം 17 ആയി

കോവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി.മാലദ്വീപില് നിന്നെത്തി നോർത്ത് ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. മാലദ്വീപിൽ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഭാര്യ നഴ്സാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി ഞായറാഴ്ച …
 

കോവിഡ് സ്ഥിരീകരിച്ചു തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ചാലക്കുടി സ്വദേശി ഡിന്നി ചാക്കോ (43) മരിച്ചു. ജില്ലയിലെ മൂന്നാം കോവിഡ് മരണമാണിത്. സംസ്ഥാനത്തെ മൊത്തം കോവിഡ് മരണം 17 ആയി.മാലദ്വീപില്‍ നിന്നെത്തി നോർത്ത് ചാലക്കുടിയിലെ ബന്ധുവീട്ടിൽ നിരീക്ഷണത്തിൽ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവ് ആയി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ കടുത്ത ന്യുമോണിയ ബാധിച്ചു വെന്റിലേറ്ററിലായിരുന്നു ഇദ്ദേഹം. മാലദ്വീപിൽ അധ്യാപകനായ ഇദ്ദേഹത്തിന്റെ ഭാര്യ നഴ്സാണ്. ഭാര്യയ്ക്കും കുഞ്ഞിനും ഭാര്യാമാതാവിനും കോവിഡ് സ്ഥിരീകരിച്ചിരുന്നെങ്കിലും രോഗം ഭേദമായി

ഞായറാഴ്ച ഏങ്ങണ്ടിയൂർ സ്വദേശിയായ കുമാരൻ (87) കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ഞായറാഴ്ച വൈകിട്ട് കോവി‍ഡ് സ്ഥിരീകരിച്ചു മണിക്കൂറുകൾക്കുള്ളിലായിരുന്നു മരണം.

മുംബൈയിൽ നിന്നെത്തിയ വയോധിക നേരത്തെ തൃശൂർ ജില്ലയിൽ കോവിഡ് ബാധിച്ചു മരിച്ചിരുന്നു. ചാവക്കാട് കടപ്പുറം അഞ്ചങ്ങാടി കെട്ടുങ്ങൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കദീജക്കുട്ടി (68) ആണി മരിച്ചത്.