Covid-19GulfMovies

സുരേഷ്ഗോപിയെക്കുറിച്ച് ആരാധകൻ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

അതോടൊപ്പം സുരേഷ് ഗോപിയെ അഭിനന്ദിച്ച് അഴകപ്പനും ഫേസ്ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തു. ക്യാമറാമാൻ അഴകപ്പന്റെ സുഹൃത്താണ് റസാക്ക്. തന്റെ സുഹൃത്തിന്റെ കുടുംബത്തിന് വേണ്ടി സുരേഷ് ഗോപി ചെയ്ത സഹായങ്ങൾ വെളിപ്പെടുത്തിക്കൊണ്ടായിരുന്നു അഴകപ്പൻ പോസ്റ്റ് ചെയ്തത്. ജനങ്ങളുടെ പ്രതിസന്ധി ഘട്ടത്തിൽ മനുഷ്യത്വത്തോടെ ഇടപെടുന്ന ഇത്തരം നേതാക്കളെയാണ് നമുക്ക് ആവശ്യമെന്ന് അഴകപ്പൻ പോസ്റ്റിൽ പറയുന്നു. അഴകപ്പന്റെ സുഹൃത്തായ റസാഖിന്റെ ഗർഭിണിയായ ഭാര്യയെയും കുടുംബത്തെയും ഗൾഫിൽ നിന്ന് കേരളത്തിലെത്തിക്കാൻ സഹായിച്ചത് സുരേഷ് ഗോപിയാണ്

റസാക്ക് കണ്ണൂർ എഴുതിയ കുറിപ്പ് വായിക്കാം

സുരേഷ് ഗോപി എന്ന സിനിമാനടനെ എനിക്ക് വലിയ ഇഷ്ടമായിരുന്നു. പക്ഷെ അദേഹത്തിന്റെ രാഷ്ട്രീയം എന്റെ നിലപാടിൽ നിന്ന് വളരെ ദൂരെയായിരുന്നു. പക്ഷെ സുരേഷ് ഗോപി എന്ന സ്നേഹനിധിയായ മനുഷ്യനെ ഞാനറിഞ്ഞു, എന്നും നന്മ ചെയ്യാൻ വെമ്പുന്ന അദേഹത്തിന്റെ ഹൃദയത്തെ അടുത്തവർക്കെല്ലാമറിയാം,  മനസ്സിൽ കളങ്കമില്ലാത്തതുകൊണ്ട് തന്നെ എന്തും തുറന്ന് പറഞ്ഞ് പോകുന്ന, അനീതി കാണുമ്പോൾ എതിർത്തു പോകുന്ന, ആരുടെയെങ്കിലും സങ്കടം കേൾക്കുമ്പോൾ കണ്ണ് നനയുന്ന ആ മനുഷ്യസ്നേഹിയെ, മനുഷ്യനെ ഞാനറിഞ്ഞു. അതൊരു നിധിയാണ്, ഹൃദയത്തിന്റെ വിശാലതയാണ്…

ഒരു പരിചയവുമില്ലാത്ത എനിക്ക് വേണ്ടി, ഗൾഫിൽ നിന്ന് നാട്ടിൽവരാൻ കഴിയാതെ ഗർഭിണിയായ എന്റെ മകൾക്കും അവളുടെ രോഗിയായ ഭർത്താവിന്റെ ഉപ്പക്കും ഉമ്മക്കും നാട്ടിലേക്കു വരാൻ എംബസിയുമായി നേരിട്ട് ബന്ധപ്പെട്ട്  ഫ്ലൈറ്റ് ടിക്കറ്റ് കൈയിൽ കിട്ടുന്നത് വരെ നിരന്തരം ഫോളോഅപ്പ് ചെയ്ത്, അവളെ നാട്ടിലെത്തിക്കാൻ സഹായിച്ച ആ മഹാമനസ്സിന് ഞാൻ നന്ദി എന്ന് പറയില്ല.. ആ നന്ദി എന്നും ഒരു പ്രാർത്ഥനയായി അദ്ദേഹത്തിനും അവരുടെ കുടുംബത്തിനും വേണ്ടി ഞാനും എന്റെ കുടുംബവും എന്നും മനസ്സിൽ സൂക്ഷിക്കും.. എന്നും ഹൃദയത്തിൽ പ്രാർത്ഥനയിൽ ഉണ്ടായിരിക്കും.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum