LogoLoginKerala

നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സാർജ അന്തരിച്ചു

ബംഗളൂരു: പ്രശസ്ത മലയാളനടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ അന്തരിച്ചു. ഞായറാഴ്ചയാണ് 39കാരനായ ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നിരവധി മലയാളം/കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്ന 2018ലാണ് കന്നഡ നടനായ ചിരഞ്ജീവിയെ വിവാഹം കഴിച്ചത്. കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിരഞ്ജീവിയെ ആശുപത്രിയിൽ വേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു. അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ …
 

ബംഗളൂരു: പ്രശസ്ത മലയാളനടി മേഘ്ന രാജിന്റെ ഭർത്താവും നടനുമായ ചിരഞ്ജീവി സാർജ അന്തരിച്ചു. ഞായറാഴ്ചയാണ് 39കാരനായ ചിരഞ്ജീവി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. നിരവധി മലയാളം/കന്നഡ സിനിമകളിൽ അഭിനയിച്ചിട്ടുള്ള മേഘ്ന 2018ലാണ് കന്നഡ നടനായ ചിരഞ്ജീവിയെ വിവാഹം കഴിച്ചത്.

നടി മേഘ്ന രാജിന്റെ ഭർത്താവ് ചിരഞ്ജീവി സാർജ അന്തരിച്ചു

കഴിഞ്ഞദിവസം ശ്വസനസംബന്ധമായ പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്ന് ചിരഞ്ജീവിയെ ആശുപത്രിയിൽ വേശിപ്പിക്കുകയായിരുന്നു. തുടർന്ന് ശക്തമായ നെഞ്ച് വേദനയും ശ്വാസതടസവും അനുഭവപ്പെട്ടു. ഡോക്ടർമാർ പരമാവധി ശ്രമിച്ചെങ്കിലും ജീവൻ നിലനിർത്താൻ കഴിഞ്ഞില്ല. ഹൃദയാഘാതത്തെ തുടർന്ന് മരിക്കുകയായിരുന്നു.

അതേസമയം, കോവിഡ് 19ന്റെ പശ്ചാത്തലത്തിൽ സ്രവങ്ങൾ പരിശോധനയ്ക്കായി എടുത്ത് അയച്ചിട്ടുണ്ട്. രോഗബാധിതനായത് എന്തുകൊണ്ടാണെന്ന് വ്യക്തമായിട്ടില്ല. ജയനഗറിലെ അപ്പോളോ ആശുപത്രിയിലാണ് ചിരഞ്ജീനി സർജയുടെ മൃതദേഹം ഇപ്പോൾ ഉള്ളത്. 2009ൽ ‘ആയുദപ്രാമ’ എന്ന ചിത്രത്തിലൂടെയാണ് ചിരഞ്ജീവി സർജ സിനിമാജീവിതം ആരംഭിച്ചത്.

2017ൽ വിവാഹം നിശ്ചയിച്ച് 2018ലാണ് നടി മേഘ്ന രാജുമായി ചിരഞ്ജീവി സർജ വിവാഹിതനായത്.