LogoLoginKerala

സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം: തിടുക്കം വേണ്ടെന്ന് അമ്മ

അഭിനേതാക്കളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില് തീരുമാനം വൈകും. തിടുക്കത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. നിർമാതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനം. പ്രതിസന്ധി മറികടക്കാൻ സഹകരിക്കുമെന്ന് പറയുമ്പോഴും നിർമ്മാതാക്കളുടെ പരസ്യ പ്രതികരണത്തിൽ അമ്മക്ക് പരിഭവം ഉണ്ട്. തിടുക്കത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. നിർമാതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനം. പ്രതിഫല തുക കുറക്കുന്നതിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് അമ്മയുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുന്നത് അനിശ്ചിതത്വത്തിലാണ്. എല്ലാവരുമായി …
 

അഭിനേതാക്കളുടെ പ്രതിഫലം കുറക്കുന്ന കാര്യത്തില്‍ തീരുമാനം വൈകും. തിടുക്കത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. നിർമാതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനം. പ്രതിസന്ധി മറികടക്കാൻ സഹകരിക്കുമെന്ന് പറയുമ്പോഴും നിർമ്മാതാക്കളുടെ പരസ്യ പ്രതികരണത്തിൽ അമ്മക്ക് പരിഭവം ഉണ്ട്. തിടുക്കത്തിൽ വിഷയം ചർച്ച ചെയ്യേണ്ടെന്ന നിലപാടിലാണ് താരസംഘടനയായ അമ്മ. നിർമാതാക്കളുടെ കത്ത് ലഭിച്ചതിന് പിന്നാലെയാണ് അമ്മയുടെ തീരുമാനം.

പ്രതിഫല തുക കുറക്കുന്നതിൽ തിടുക്കം കാട്ടേണ്ടതില്ലെന്നാണ് അമ്മയുടെ തീരുമാനം. നിലവിലെ സാഹചര്യത്തിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചേരുന്നത് അനിശ്ചിതത്വത്തിലാണ്. എല്ലാവരുമായി ചർച്ച ചെയ്ത് മാത്രമേ വിഷയത്തിൽ ഒരു തീരുമാനത്തിലെത്താൻ സാധിക്കൂ. പ്രതിസന്ധി മറികടക്കാൻ സഹകരിക്കുമെന്ന് പറയുമ്പോഴും നിർമ്മാതാക്കളുടെ പരസ്യ പ്രതികരണത്തിൽ അമ്മക്ക് പരിഭവം ഉണ്ട്.

 

സിനിമാതാരങ്ങളുടെ പ്രതിഫലം കുറയ്ക്കണമെന്ന ആവശ്യം: തിടുക്കം വേണ്ടെന്ന് അമ്മ

 

 

താരങ്ങളെല്ലാം അമിത പ്രതിഫലം വാങ്ങുന്നവരാണെന്ന തെറ്റിദ്ധരണ പ്രതികരണത്തിലൂടെ ഉണ്ടായി. ചർച്ച ചെയ്ത് പരിഹരിക്കേണ്ട ഒരു വിഷയം ഏകപക്ഷീയമായി കൈകാര്യം ചെയ്തതിലെ അതൃപ്തിയും അമ്മക്കുണ്ട്. എങ്കിലും നിർമ്മാതാക്കളുമായി ചർച്ചക്ക് തയ്യാറാണെന്ന് സംഘടന വ്യക്തമാക്കുന്നു. ജൂൺ 28ആം തിയ്യതി നടത്താനിരുന്ന വാർഷിക ജനറൽ ബോഡി യോഗവും അമ്മ മാറ്റി വെച്ചു. പ്രതിഫല തുകയിൽ ഫെഫ്കയുടെ തീരുമാനവും വൈകുമെന്നാണ് സൂചന.