LogoLoginKerala

സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പിടിയാന ചരിഞ്ഞ സംഭവം; പ്രതികൾക്കു വേണ്ടി അഡ്വ: ആളൂർ വരും

മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ് ആണ് ഹാജരായത്. പട്ടാമ്പി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേസിൽ മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് സൂചന. ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമം …
 

മണ്ണാർക്കാട് തിരുവിഴാംകുന്നിൽ കാട്ടാന കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികൾക്ക് വേണ്ടി അഡ്വ.ആളൂർ ഹാജരാവും. കഴിഞ്ഞദിവസം അറസ്റ്റിലായ മൂന്നാം പ്രതി വിൽസൺ ജോസഫിന് വേണ്ടി ആളൂർ അസോസിയേറ്റിലെ അഭിഭാഷകൻ ഷെഫിൻ അഹമ്മദ്‌ ആണ് ഹാജരായത്.

പട്ടാമ്പി മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിക്ക് വേണ്ടി ജാമ്യാപേക്ഷ ഫയൽ ചെയ്തു. ജാമ്യാപേക്ഷയിൽ തിങ്കളാഴ്ച വാദം കേൾക്കും. കേസിൽ മുഖ്യപ്രതികളായ എസ്റ്റേറ്റ് ഉടമ അബ്ദുൽ കരീമിനും മകൻ റിയാസുദീനും വേണ്ടി ആളൂർ തന്നെ ഹാജരാകും എന്നാണ് സൂചന.

ഇതിനിടെ പ്രതികൾ മുൻകൂർ ജാമ്യത്തിനായി ശ്രമം നടത്തുന്നുണ്ട്. മുൻകൂർ ജാമ്യം ലഭിച്ചില്ലെങ്കിൽ അന്വേഷണ സംഘത്തിന് മുൻപിൽ കീഴടങ്ങാനാണ് സാധ്യത. വനം/വന്യജീവി സംരക്ഷണ നിയമ പ്രകാരവും സ്ഫോടകവസ്തു കൈവശം വെച്ചതിനുമാണ് കേസ്.