LogoLoginKerala

സംസ്ഥാനത്ത് 40 ഓളം ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധ

കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നത് കൂടുകയാണ്. 40ഓളം ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ വൈറസിന്റെ ഉറവിടം അറിയാത്ത കോവിഡ് രോഗികളും ഉൾപ്പെടുന്നു. ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പകരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നാണ് മാർഗ നിർദ്ദേശം. കോവിഡ് രോഗികളുമായി ബന്ധപ്പെടുന്ന ജീവനക്കാർ നിശ്ചിത കാലയളവ് സമ്പർക്ക വിലക്ക് പാലിക്കണം. മറ്റ് രോഗത്തിന് ചികിത്സ തേടിയ രോഗിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചാൽ ജീവനക്കാർ …
 

കേരളത്തിൽ രോഗികളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ആരോഗ്യപ്രവർത്തകർക്ക് കോവിഡ് ബാധിക്കുന്നത് കൂടുകയാണ്. 40ഓളം ആരോഗ്യപ്രവർത്തകർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. ഇതിൽ വൈറസിന്റെ ഉറവിടം അറിയാത്ത കോവിഡ് രോഗികളും ഉൾപ്പെടുന്നു.

ആരോഗ്യപ്രവർത്തകർക്ക് കോവിഡ് പകരുന്ന സാഹചര്യത്തിൽ കൂടുതൽ പ്രതിരോധ മാർഗനിർദ്ദേശങ്ങൾ ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചു. പ്രതിരോധ മുൻകരുതൽ നടപടികൾ കർശനമായി പാലിക്കണമെന്നാണ് മാർഗ നിർദ്ദേശം.

കോവി‍ഡ് രോഗികളുമായി ബന്ധപ്പെടുന്ന ജീവനക്കാർ നിശ്ചിത കാലയളവ് സമ്പർക്ക വിലക്ക് പാലിക്കണം. മറ്റ് രോഗത്തിന് ചികിത്സ തേടിയ രോഗിക്ക് പിന്നീട് കോവിഡ് സ്ഥിരീകരിച്ചാൽ ജീവനക്കാർ നിശ്ചിത കാലയളവ് ക്വാറന്റീൻ പാലിക്കണം.

ക്വാറന്റീനിൽ കഴിയുന്ന ആരോഗ്യപ്രവർത്തകർക്ക് വേണ്ടി പ്രത്യേക രജിസ്റ്റർ സൂക്ഷിക്കണം. ഹോട്ട്സ്പോട്ടിൽ നിന്നുള്ള ജീവനക്കാർ ജോലിക്ക് എത്തേണ്ടതില്ല. ആരോഗ്യപ്രവർത്തകർ ക്വാറന്റീൻ ലംഘനം നടത്തിയാലും നിയമനടപടി എടുക്കും. ഓഫീസുകളിൽ നിന്നും ആശുപത്രികളിൽ നിന്നും സന്ദർശകരെ ഒഴിവാക്കണം.

ആശുപത്രിയിൽ എത്തുന്ന സന്ദർശകർ എന്തിനാണ് എത്തിയതെന്ന് ചോദിച്ച് മനസിലാക്കണം. ഒഴിച്ച് കൂടാനാകാത്ത ആവശ്യമാണെങ്കിൽ മാത്രമേ ആശുപത്രിക്ക് അകത്ത് പ്രവേശിപ്പിക്കാവൂ. അതിനുവേണ്ടി ഒരു ജീവനക്കാരനെ നിയോഗിക്കണമെന്നും മാർഗനിർദ്ദേശത്തിൽ പറയുന്നു. രോഗവ്യാപനം തടയുക ഓരോ ആരോഗ്യ പ്രവർത്തകരുടെയും ഉത്തരവാദിത്തമായി കരുതണം. നിർദ്ദേശം പാലിക്കുന്നുണ്ടോ എന്ന് സ്ഥാപനമേധാവി നിരീക്ഷിക്കുകയും വേണം.