Covid-19

കൊവിഡ് 19; ഇന്ത്യ പൊട്ടിത്തെറിയുടെ വക്കിലെന്ന് ലോകാരോഗ്യസംഘടന

രാജ്യത്ത് നടപ്പാക്കിയിരിക്കുന്ന ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നത് രോഗവ്യാപനത്തിന്റെ തോത് വര്‍ധിപ്പിക്കുമെന്ന് ലോകാരോഗ്യ സംഘടന. എന്നാല്‍, ഇന്ത്യയില്‍ കൊവിഡ് വ്യാപനം സ്‌ഫോടനാത്മകമായ സ്ഥിതിയിലേയ്ക്ക് എത്തിയിട്ടില്ലെന്ന് WHO വ്യക്തമാക്കി. രാജ്യത്ത് വൈറസ് വ്യാപനം ക്രമാതീതമല്ലെന്നും എന്നാല്‍ അത് വര്‍ദ്ധിച്ചുവരികയാണെന്നും ലോകാരോഗ്യ സംഘടന ഹെല്‍ത്ത് എമര്‍ജന്‍സീസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കുന്നു.

നിലവില്‍ രാജ്യത്ത് കൊവിഡ് രോഗവ്യാപനം ഇരട്ടിയാകുന്നതിന് മൂന്നാഴ്ചയാണ് സമയം വേണ്ടിവരുന്നതെന്ന് ലോകാരോഗ്യ സംഘടന. ഇന്ത്യയിലെ ഓരോ സ്ഥലത്തും കൊവിഡ് ഉണ്ടാക്കുന്ന ആഘാതം വ്യത്യസ്തമാണ്. നഗരങ്ങള്‍, ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ കൊവിഡ് സാഹചര്യങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ടെന്നും WHO വ്യക്തമാക്കുന്നു

രാജ്യത്ത് ലോക്ക്ഡൗണിലൂടെ കൊവിഡ് വ്യാപനത്തിന്റെ വേഗത കുറയ്ക്കാന്‍ സാധിച്ചു, എന്നാല്‍, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതിലൂടെ രോഗവ്യാപനത്തിന്റെ തോത് വര്‍ധിക്കും. നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും ജനങ്ങള്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയും ചെയ്യുന്നതിലൂടെ രോഗബാധിതരുടെ എണ്ണം വര്‍ധിക്കുമെന്നും WHO അധികൃതർ വ്യക്തമാക്കി.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum