Covid-19

സംസ്ഥാനത്ത് 108 പേർക്ക് കൂടി കോവിഡ്; ചികിത്സയിലുള്ളത് 1029 പേർ

കേരളത്തിൽ ഇന്ന് 108 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 64 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 28, കുവൈറ്റ്-14, താജിക്കിസ്ഥാന്‍-13, സൗദി അറേബ്യ-4, നൈജീരിയ-3, ഒമാന്‍-1, അയര്‍ലന്റ്-1) 34 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-15, ഡല്‍ഹി-8, തമിഴ്‌നാട്-5, ഗുജറാത്ത്-4, മധ്യപ്രദേശ്-1, ആന്ധ്രപ്രദേശ് -1) വന്നതാണ്. സമ്പര്‍ക്കത്തിലൂടെ 10 പേര്‍ക്കാണ് രോഗം ബാധിച്ചത്. പാലക്കാട് ജില്ലയിലെ 7 പേര്‍ക്കും മലപ്പുറം ജില്ലയിലെ 2 പേര്‍ക്കും തൃശൂര്‍ ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗമുണ്ടായത്.

വിവിധ ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ

കൊല്ലം– 19
തൃശൂര്‍– 16
മലപ്പുറം–12
കണ്ണൂര്‍– 12
പാലക്കാട്– 11
കാസര്‍കോട്– 10
പത്തനംതിട്ട– 9
ആലപ്പുഴ– 4
കോഴിക്കോട്– 4
തിരുവനന്തപുരം– 3
ഇടുക്കി– 3
എറണാകുളം– 3
കോട്ടയം– 2

ഇന്ന് പുതുതായി 10 ഹോട്ട്സ്പോ‌ട്ടുകളാണുള്ളത്. പാലക്കാട് ജില്ലയിലെ പുതുപരിയാരം, കണ്ണാടി, വണ്ടാഴി, വടക്കാഞ്ചേരി, പൂക്കോട്ടുകാവ്, തെങ്കര, പിരായിരി, കൊല്ലങ്കോട്, കൊല്ലം ജില്ലയിലെ നീണ്ടകര, കോഴിക്കോട് ജില്ലയിലെ ഒളവണ്ണ എന്നിവയാണ് പുതിയ ഹോട്സ്‌പോട്ടുകള്‍. ഇതോടെ നിലവില്‍ ആകെ 138 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum