LogoLoginKerala

താരങ്ങൾ പ്രതിഫലം കുറയ്ക്കണം; സിനിമസംഘടനകളിൽ ചർച്ചകൾക്ക് തുടക്കമായതായി റിപ്പോർട്ട് !

മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ രംഗത്തെത്തിയത്. നിർമ്മാതാക്കളുടെ ഈ ആവശ്യത്തെ ചൊല്ലി സിനിമാ സംഘടനകളിൽ പുതിയ ചർച്ചയ്ക്ക് തുടക്കമായതായാണ് റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചർച്ചയിലേക്ക് നീങ്ങുമെന്നുമാണ് താരസംഘടനയായ AMMA അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ നിര്മ്മാതാക്കള് പരസ്യമായി പ്രതികരിച്ചു എന്ന് ചൂണ്ടിക്കാട്ടി ചില അഭിനേതാക്കൾ തങ്ങളുടെ അതൃപ്തി താരസംഘടനയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു. സാങ്കേതിക പ്രവര്ത്തകരുടെ സംഘടനകളായ ഫെഫ്കയും മാക്ടയും താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് …
 

മലയാള സിനിമയിലെ താരങ്ങൾ പ്രതിഫലത്തുക കുറയ്ക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസമാണ് നിർമ്മാതാക്കൾ രംഗത്തെത്തിയത്. നിർമ്മാതാക്കളുടെ ഈ ആവശ്യത്തെ ചൊല്ലി സിനിമാ സംഘടനകളിൽ പുതിയ ചർച്ചയ്ക്ക് തുടക്കമായതായാണ് റിപ്പോർട്ട്. പ്രതിസന്ധി പരിഹരിക്കാൻ ശ്രമിക്കുമെന്നും ഔദ്യോഗിക അറിയിപ്പ് ലഭിച്ച ശേഷം ചർച്ചയിലേക്ക് നീങ്ങുമെന്നുമാണ് താരസംഘടനയായ AMMA അറിയിച്ചിരിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ നിര്‍മ്മാതാക്കള്‍ പരസ്യമായി പ്രതികരിച്ചു എന്ന് ചൂണ്ടിക്കാട്ടി ചില അഭിനേതാക്കൾ തങ്ങളുടെ അതൃപ്തി താരസംഘടനയെ അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടുന്നു.

സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനകളായ ഫെഫ്കയും മാക്ടയും താരങ്ങളുടെ പ്രതിഫലം കുറക്കുന്നത് സംബന്ധിച്ച് നേരത്തെ തന്നെ അനുകൂല നിലപാട് സ്വീകരിച്ചിരുന്നു. അതുകൊണ്ട് തന്നെ സാങ്കേതിക പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പ് ഉണ്ടാകില്ലെന്നും അനുമാനിക്കുന്നു. എന്നാല്‍ ഈ വിഷയത്തിൽ താരസംഘടന കൈക്കൊള്ളുന്ന നിലപാടിലേക്ക് ഉറ്റുനോക്കുകയാണ് എല്ലാവരും. AMMA പ്രസിഡന്‍റ് കൂടിയായ മോഹന്‍ലാലും മമ്മൂട്ടിയും വ്യക്തിപരമായി എല്ലാവിധ സഹകരണങ്ങളും ഉറപ്പ് നല്‍കിക്കഴിഞ്ഞുവെന്നും അതിനാല്‍ തന്നെ താരസംഘടനയില്‍ നിന്ന് വലിയ എതിര്‍പ്പുണ്ടാകില്ല എന്നാണ് നിര്‍മ്മാതാക്കളും പ്രതീക്ഷിക്കുന്നതെന്നും റിപ്പോർട്ട് പറഞ്ഞുവെക്കുന്നുണ്ട്.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന് നിർമ്മാതാക്കൾ പരസ്യമായി പറഞ്ഞതില്‍ AMMA സംഘടനയിലെ ചില അംഗങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അടുത്തു തന്നെ എല്ലാവരുടെയും സൗകര്യപ്രകാരം ഒരു ദിവസം കണ്ടെത്തി AMMA എക്സിക്യുട്ടീവ് യോഗം ചേര്‍ന്ന് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സംഘടനാപരമായ ചര്‍ച്ചയിലൂടെ പ്രശ്നങ്ങള്‍ പരിഹരിക്കാം എന്ന നിലപാടിലാണ്. ഒരുപക്ഷേ അഭിപ്രായഭിന്നതകൾ ഉണ്ടാകുകയാണെങ്കിൽ പുതിയ സിനിമകളുമായി മുന്നോട്ട് പോകേണ്ടതില്ല എന്ന നിലപാടിലാണ് നിര്‍മ്മാതാക്കളുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.