LogoLoginKerala

ആന കൊല്ലപ്പെട്ട സംഭവം; സ്‌ഫോടക വസ്തു വെച്ചത് പൈനാപ്പിളിലല്ല, തേങ്ങയില്‍

കാട്ടാനയെ കൊല്ലാന് സ്ഫോടക വസ്തു വെച്ചത് തേങ്ങയില്. സംഭവത്തില് അറസ്റ്റിലായ വില്സണ് ആണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. നേരത്തെ പൈനാപ്പിളില് ആണ് പടക്കം നിറച്ചതെന്നായിരുന്നു റിപ്പോര്ട്ടുകള്. ഏറെ വിവാദമായ പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില് പടക്കം വച്ച തേങ്ങ കഴിക്കവേ പെട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തില് അറസ്റ്റിലായ വില്സണെ അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തിച്ചു. കാട്ടാനയെ കൊല്ലാന് സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് വില്സന് അന്വേഷണ സംഘത്തോട് സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന് മൊഴി നൽകി. …
 

കാട്ടാനയെ കൊല്ലാന്‍ സ്‌ഫോടക വസ്തു വെച്ചത് തേങ്ങയില്‍. സംഭവത്തില്‍ അറസ്റ്റിലായ വില്‍സണ്‍ ആണ് ഇക്കാര്യം അന്വേഷണ സംഘത്തോട് വ്യക്തമാക്കിയത്. നേരത്തെ പൈനാപ്പിളില്‍ ആണ് പടക്കം നിറച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍.

ഏറെ വിവാദമായ പാലക്കാട് ജില്ലയിലെ അമ്പലപ്പാറയില്‍ പടക്കം വച്ച തേങ്ങ കഴിക്കവേ പെട്ടിത്തെറിച്ച് ആന ചരിഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ വില്‍സണെ അന്വേഷണ സംഘം തെളിവെടുപ്പിനായി എത്തിച്ചു. കാട്ടാനയെ കൊല്ലാന്‍ സ്ഫോടക വസ്തു വച്ചത് തേങ്ങയിലെന്ന് വില്‍സന്‍ അന്വേഷണ സംഘത്തോട് സമ്മതിച്ചു. കാട്ടുപന്നിയെ സ്ഥിരമായി വേട്ടയാടാറുണ്ടെന്നും വിൽസന്‍ മൊഴി നൽകി.

ആന കൊല്ലപ്പെട്ട സംഭവം; സ്‌ഫോടക വസ്തു വെച്ചത് പൈനാപ്പിളിലല്ല, തേങ്ങയില്‍

അമ്പലപ്പാറ സ്വദേശി വില്‍സണ്‍ ആണ് ആനയുടെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായത്. അമ്പലപ്പാറയില്‍ സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്യുന്ന ആളാണ് വില്‍സണ്‍. ഒപ്പം ഇദ്ദേഹം ടാപ്പിംഗ് തൊഴിലാളിയുമാണ്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് സൂചന. രണ്ടു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ് ഇപ്പോള്‍ അറസ്റ്റിലായ വില്‍സണ്‍ ഇവരുടെ സഹായി ആണ്. കൃഷിയിടങ്ങളില്‍ വെക്കുന്ന പന്നിപ്പടക്കമാണ് ആനയുടെ മരണത്തിന് കാരണമായതെന്നാണ് സൂചന.

എന്നാല്‍ ബോധപൂര്‍വ്വം ആനയെ കൊലപ്പെടുത്തിയതാണെന്ന് സ്ഥിരീകരിക്കാനായിട്ടില്ലെന്ന് വനം ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മെയ് 27 നാണ് പാലാക്കാട് വെള്ളിയാറില്‍ കാട്ടാന കൊല്ലപ്പെട്ടത്. ആന കഴിച്ച ഭക്ഷണത്തിലെ പടക്കം പൊട്ടിത്തെറിച്ച് ആനയുടെ വായക്ക് കാര്യമായ പരിക്ക് പറ്റിയിരുന്നു. ഇതേ തുടര്‍ന്ന് ദിവസങ്ങളോളം ഭക്ഷണം കഴിക്കാതിരുന്ന ആന ഒടുവില്‍ പുഴയില്‍ ഇറങ്ങി നില്‍ക്കുകയായിരുന്നു. പിന്നീട് വെള്ളത്തില്‍ തന്നെ ആന ചരിഞ്ഞു.