LogoLoginKerala

ശബരിമലയില്‍ ജൂൺ 14 മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ദര്‍ശനം

തിരുവനന്തപുരം: ശബരിമലയില് അടുത്ത ആഴ്ച മുതല് വെര്ച്വല് ക്യൂ വഴി ഭക്തരെ നിയന്ത്രിച്ച് ദര്ശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ഒരേസമയം 50 പേര്ക്ക് മാത്രമാകും ദര്ശനം അനുവദിക്കുക. പമ്പയിലും സന്നിധാനത്തും തെര്മല് സ്കാനര് സ്ഥാപിക്കും. അതേസമയം, വണ്ടിപ്പെരിയാര് വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ പൂജാരിമാര്ക്ക് പ്രായപരിധി നിര്ബന്ധമല്ല. കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കണം ക്ഷേത്രദര്ശനം നടത്തേണ്ടതെന്നും വിഐപി ദര്ശനം ഉണ്ടാകില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കോവിഡ് -19 ഇല്ല എന്ന മെഡിക്കല് സര്ട്ടിഫിക്കറ്റ് …
 

തിരുവനന്തപുരം: ശബരിമലയില്‍ അടുത്ത ആഴ്ച മുതല്‍ വെര്‍ച്വല്‍ ക്യൂ വഴി ഭക്തരെ നിയന്ത്രിച്ച് ദര്‍ശനം അനുവദിക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഒരേസമയം 50 പേര്‍ക്ക് മാത്രമാകും ദര്‍ശനം അനുവദിക്കുക. പമ്പയിലും സന്നിധാനത്തും തെര്‍മല്‍ സ്‌കാനര്‍ സ്ഥാപിക്കും. അതേസമയം, വണ്ടിപ്പെരിയാര്‍ വഴി ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കില്ലെന്നും മന്ത്രി അറിയിച്ചു. ശബരിമലയിലെ പൂജാരിമാര്‍ക്ക് പ്രായപരിധി നിര്‍ബന്ധമല്ല. കോവിഡ് മാനദണ്ഡമനുസരിച്ചായിരിക്കണം ക്ഷേത്രദര്‍ശനം നടത്തേണ്ടതെന്നും വിഐപി ദര്‍ശനം ഉണ്ടാകില്ലെന്നും ദേവസ്വം മന്ത്രി പറഞ്ഞു. കോവിഡ് -19 ഇല്ല എന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള ഇതര സംസ്ഥാനങ്ങളില്‍നിന്നുള്ള ഭക്തര്‍ക്കും ദര്‍ശനം അനുവദിക്കും.