LogoLoginKerala

ക്ഷേത്രവളപ്പില്‍ ഒരുമിച്ച് മരംനട്ട് പാണക്കാട് മുനവ്വറലി തങ്ങളും ക്ഷേത്രപൂജാരി മണികണ്ഠൻ എമ്പ്രാന്തിരിയും

മലപ്പുറം: പരിസ്ഥിതി ദിനത്തില് മലപ്പുറം കുന്നുമ്മല് ശ്രീ ത്രിപുരാന്തക ക്ഷേത്രം വേറിട്ട സുന്ദരമായ ഒരു കര്മ്മത്തിന് സാക്ഷ്യം വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്രപൂജാരി മണികണ്ഠന് എമ്പ്രാന്തിരിയും സംയുക്തമായി ക്ഷേത്രവളപ്പില് മരം നട്ടാണ് പരിസ്ഥിതി ദിന ചടങ്ങ് സംഘടിപ്പിച്ചത്. മൈത്രി എന്ന പേര് നല്കിയ വൃക്ഷ തൈ ആണ് ക്ഷേത്രാങ്കണത്തില് നട്ടത്. മൈത്രി എന്ന മരം വളര്ന്ന് വൃക്ഷമായി പ്രകൃതി സ്നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടെയും അടയാളമായി നമുക്ക് മീതെ …
 

മലപ്പുറം: പരിസ്ഥിതി ദിനത്തില്‍ മലപ്പുറം കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്രം വേറിട്ട സുന്ദരമായ ഒരു കര്‍മ്മത്തിന്‌ സാക്ഷ്യം വഹിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന അധ്യക്ഷന്‍ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും ക്ഷേത്രപൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിയും സംയുക്തമായി ക്ഷേത്രവളപ്പില്‍ മരം നട്ടാണ് പരിസ്ഥിതി ദിന ചടങ്ങ് സംഘടിപ്പിച്ചത്. മൈത്രി എന്ന പേര് നല്‍കിയ വൃക്ഷ തൈ ആണ് ക്ഷേത്രാങ്കണത്തില്‍ നട്ടത്.

മൈത്രി എന്ന മരം വളര്‍ന്ന് വൃക്ഷമായി പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടെയും അടയാളമായി നമുക്ക് മീതെ എന്നും തണല്‍ വിരിയട്ടെ എന്ന് മുനവ്വറലി ശിഹാബ് തങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

പാലക്കാട് ജില്ലയില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് ഡിവിഷന്‍ പരിധിയില്‍ ആന ചരിഞ്ഞതുമായി ബന്ധപ്പെട്ട മേനകാ ഗാന്ധി ഉള്‍പ്പെടെയുള്ളവര്‍ വിദ്വേഷ പ്രസ്താവന നടത്തിയ സാഹചര്യത്തില്‍ ക്ഷേത്രാങ്കണത്തില്‍ നടന്ന ചടങ്ങിന് വന്‍ സ്വീകാര്യതയാണ് നവമാധ്യമങ്ങളില്‍ അടക്കം ലഭിച്ചത്.