LogoLoginKerala

ഒമാനിൽനിന്നുള്ള ICF ചാര്‍ട്ടേഡ് വിമാനം ശനിയാഴ്ച; 180 പ്രവാസികള്‍ നാട്ടിലേക്ക്

ഒമാനില്നിന്നുള്ള ആദ്യ ചാര്ട്ടേഡ് വിമാനം നാളെ. ICF ഒമാന് നാഷണല് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്ക്കറ്റിൽ നിന്നാണ് പുറപ്പെടുക. കരിപ്പൂരിലേക്കാണ് ആദ്യ സര്വീസ്. 180 പേര്ക്കാണ് യാത്രക്ക് അവസരം. 11 ഗര്ഭിണികള്, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്, സന്ദര്ശന വിസയില് എത്തി ഒമാനില് കുടുങ്ങിയ 50 പേര്, തൊഴില് നഷ്ടപ്പെട്ട 48 പ്രവാസികള് എന്നിവരുള്പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്. ഇവരിൽ 20 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. പകുതി യാത്രക്കാര്ക്ക് 10 മുതല് 50 ശതമാനം …
 

ഒമാനില്‍നിന്നുള്ള ആദ്യ ചാര്‍ട്ടേഡ് വിമാനം നാളെ. ICF ഒമാന്‍ നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വിമാനം മസ്‌ക്കറ്റിൽ നിന്നാണ് പുറപ്പെടുക. കരിപ്പൂരിലേക്കാണ്‌ ആദ്യ സര്‍വീസ്. 180 പേര്‍ക്കാണ് യാത്രക്ക് അവസരം. 11 ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ള 42 രോഗികള്‍, സന്ദര്‍ശന വിസയില്‍ എത്തി ഒമാനില്‍ കുടുങ്ങിയ 50 പേര്‍, തൊഴില്‍ നഷ്ടപ്പെട്ട 48 പ്രവാസികള്‍ എന്നിവരുള്‍പ്പെടുന്നതാണ് ആദ്യ വിമാനത്തിലെ യാത്രക്കാര്‍. ഇവരിൽ 20 ശതമാനത്തോളം സൗജന്യ ടിക്കറ്റിലാണ് നാടണയുന്നത്. പകുതി യാത്രക്കാര്‍ക്ക് 10 മുതല്‍ 50 ശതമാനം വരെ നിരക്കിളവു നല്‍കിയിട്ടുണ്ടെന്ന് ICF നാഷണല്‍ കമ്മിറ്റി അറിയിച്ചു. മറ്റുള്ളവര്‍ സാധാരണ നിരക്കിലും യാത്ര ചെയ്യും.

ഒമാനില്‍നിന്നുള്ള ഇന്ത്യക്കാര്‍ക്കായി പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുള്ള ആദ്യ സര്‍വീസാണ് ഐ.സി.എഫിന്റേത്. ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരെയാണ് യാത്രക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. എംബസിയുടെ മുന്‍ഗണനാ ക്രമത്തില്‍ തന്നെയാണ് ഐ.സി.എഫ്. ചാര്‍ട്ടേഡ് വിമാനത്തിലും യാത്രക്കാര്‍ക്ക് അവസരം നൽകിയിരിക്കുന്നത്‌

കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെയും കേരള മുസ്ലിം ജമാഅത്തിന്റെയും നേതൃത്വത്തില്‍ നടത്തിയ ഇടപെടലാണ് നടപടികള്‍ വേഗത്തിലാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികള്‍ എന്നിവരുമായി ചര്‍ച്ച നടത്തുകയും വിഷയത്തില്‍ ആവശ്യമായ ഇടപെടലുകള്‍ നടത്തുകയും ചെയ്തിരുന്നു. ഒമാന്‍ അധികൃതരുടെയും കേന്ദ്രത്തിന്റെയും കേരള സര്‍ക്കാറിന്റെയും നിര്‍ദേശങ്ങള്‍ പാലിച്ചാണ് ചാര്‍ട്ടേഡ് വിമാനമെന്നും ICF ഭാരവാഹികള്‍ അറിയിച്ചു. വരുംദിവസങ്ങളില്‍ കണ്ണൂര്‍, കൊച്ചി സെക്ടറുകളിലേക്ക് സര്‍വീസ് നടത്തുന്നതിനും ICF ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. മറ്റു GCC രാഷ്ട്രങ്ങളില്‍ നിന്നും ICFന് കീഴില്‍ ചാര്‍ട്ടേഡ് സര്‍വീസുകള്‍ പുറപ്പെടുന്നുണ്ട്.