LogoLoginKerala

പ്ലാന്റ് എ ട്രീ ചലഞ്ചുമായി തൃശൂര്‍ സിറ്റി പോലീസും, ദി ഗാങ്സ് ഓഫ് തൃശൂരും

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര് സിറ്റി പോലീസും, ഓണ്ലൈന് കൂട്ടായ്മയായ The Gangs Of Thrissur ഫേസ്ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച Plant A Tree ചാലഞ്ചിന് ആവേശകരമായ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില് താമസിക്കുന്നവര് ഈ ചലഞ്ചില് പങ്കാളികളായിക്കൊണ്ടിരിക്കുന്നു. തൃശൂര് സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലും, ഗാങ്സ് ഓഫ് തൃശൂര് (The Gangs of Thrissur) ഫേയ്സ്ബുക്ക് ഗ്രൂപ്പിലും നിരവധിയാളുകള് വൃക്ഷത്തൈ നടുന്ന ഫോട്ടോകള് പങ്കുവെച്ചു. പ്ലാന്റ് എ ട്രീ ചലഞ്ച് പരിപാടിയുടെ ഭാഗമായി ഇന്ന് …
 

ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തൃശൂര്‍ സിറ്റി പോലീസും, ഓണ്‍ലൈന്‍ കൂട്ടായ്മയായ The Gangs Of Thrissur ഫേസ്ബുക്ക് കൂട്ടായ്മയും സംയുക്തമായി സംഘടിപ്പിച്ച Plant A Tree ചാലഞ്ചിന്‌ ആവേശകരമായ പ്രതികരണം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ ഈ ചലഞ്ചില്‍ പങ്കാളികളായിക്കൊണ്ടിരിക്കുന്നു. തൃശൂര്‍ സിറ്റി പോലീസിന്റെ ഫേസ്ബുക്ക് പേജിലും, ഗാങ്‌സ് ഓഫ് തൃശൂര്‍ (The Gangs of Thrissur) ഫേയ്‌സ്ബുക്ക് ഗ്രൂപ്പിലും നിരവധിയാളുകള്‍ വൃക്ഷത്തൈ നടുന്ന ഫോട്ടോകള്‍ പങ്കുവെച്ചു. പ്ലാന്റ് എ ട്രീ ചലഞ്ച് പരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ തൃശൂര്‍ വടക്കുന്നാഥന്‍ ക്ഷേത്ര മൈതാനത്ത് സിറ്റി പോലീസ് കമ്മീഷണര്‍ ആദിത്യ വൃക്ഷത്തൈ നട്ടു. അസി. കമ്മീഷണര്‍ വി.കെ. രാജു, ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ പി. ലാല്‍കുമാര്‍ ‘ഗാങ്‌സ് ഓഫ് തൃശൂര്‍’ പ്രതിനിധികളായ സംഗീത സംവിധായകന്‍ രതീഷ് വേഗ, ശരത് കൃഷ്ണന്‍, രാജേഷ് മാരാത്ത്, രാഹുല്‍ നെട്ടിശ്ശേരി, വടക്കുനാഥന്‍ ദേവസ്വം മാനേജര്‍ സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.

പരിസ്ഥിതി ദിനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണര്‍ ആര്‍ ആദിത്യയുടെ ആശയത്തില്‍ തുടങ്ങിവെച്ച ചലഞ്ചില്‍ പങ്കാളികളാകുവാന്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് ഒരു വൃക്ഷത്തൈ നടുക, അത് സംരക്ഷിക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അതിന്റെ ഫോട്ടോ എടുത്ത്, ഈ ചിത്രത്തിനു താഴെ കമന്റ് ചെയ്യുക. തൃശൂര്‍ സിറ്റി പോലീസ് പരിധിയിലെ 23 പോലീസ് സ്റ്റേഷനുകളുടെ ആഭിമുഖ്യത്തിലും, രാമവര്‍മ്മപുരം എ. ആര്‍ ക്യാമ്പിലും പരിസ്ഥിതി ദിനാഘോഷ പരിപാടികള്‍ നടന്നു. എല്ലാ പോലീസ് സ്റ്റേഷനുകളുടേയും പരിസരങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനും, പച്ചക്കറി കൃഷി ചെയ്യുന്നതിനും തുടക്കമായി. ഇത്തവണത്തെ പരിസ്ഥിതി ദിനത്തില്‍ തൃശൂര്‍ സിറ്റി പോലീസ് 5000 വൃക്ഷത്തൈകളാണ് വെച്ചു പിടിപ്പിക്കുന്നതിനാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.