LogoLoginKerala

കഠിനംകുളം കൂട്ടബലാത്സംഗം: പ്രതികൾക്കെതിരെ പോക്സോ ചുമത്തും

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില് എല്ലാ പ്രതികള്ക്കുമെതിരെ പോക്സോ ചുമത്തും. കുട്ടിയുടെ മുമ്പില് വെച്ച് യുവതിയെ പീഡിപ്പിച്ചതിനെ തുടര്ന്നാണ് പ്രതികള്ക്കെതിരെ പോക്സോ കേസ് ചുമത്തുക. യുവതിയുടെ രഹസ്യമൊഴി എടുത്തതിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റ് നാളെയെ രേഖപ്പെടുത്തുകയുള്ളൂവെന്ന് റൂറല് എസ്പി അറിയിച്ചു. വ്യാഴാഴ്ച വൈകിട്ടാണ് ഭര്ത്താവും സുഹൃത്തുക്കളും ചേര്ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നല്കിയ ശേഷം കടലോരത്തെ വീട്ടില് വെച്ചാണ് പീഡിപ്പിച്ചത്. വഴിയരികില് കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. …
 

തിരുവനന്തപുരം കഠിനംകുളത്ത് യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ എല്ലാ പ്രതികള്‍ക്കുമെതിരെ പോക്സോ ചുമത്തും. കുട്ടിയുടെ മുമ്പില്‍ വെച്ച് യുവതിയെ പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പ്രതികള്‍ക്കെതിരെ പോക്സോ കേസ് ചുമത്തുക. യുവതിയുടെ രഹസ്യമൊഴി എടുത്തതിനു ശേഷം പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തും. അറസ്റ്റ് നാളെയെ രേഖപ്പെടുത്തുകയുള്ളൂവെന്ന് റൂറല്‍‍ എസ്പി അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടാണ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് യുവതിയെ ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നല്‍കിയ ശേഷം കടലോരത്തെ വീട്ടില്‍ വെച്ചാണ് പീഡിപ്പിച്ചത്. വഴിയരികില്‍ കിടക്കുന്നതു കണ്ട യുവതിയെ യുവാക്കളാണു വീട്ടിലെത്തിച്ചത്. അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിന്‍കീഴ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പ്രതികള്‍ മദ്യം നല്‍കി അവശയാക്കിയെന്നും കൂടുതലൊന്നും ഓര്‍ത്തെടുക്കാന്‍ സാധിക്കുന്നില്ലെന്നുമാണ് യുവതി പറയുന്നത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവും സുഹൃത്തുക്കളും കസ്റ്റഡിയിലായി. ഭര്‍ത്താവ് ഉള്‍പ്പെടെ ആറു പേരാണു കസ്റ്റഡിയില്‍ ഉള്ളതെന്നാണു സൂചന. ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജ് ചെയ്ത യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്.