LogoLoginKerala

എന്തിനാണിത് ചെയ്തത്… എന്തിന് ? കെവിൻ പീറ്റേഴ്‌സൺ ചോദിക്കുന്നു

ഗർഭിണിയായ ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങൾ ഇന്ത്യയിൽനിന്ന് ചിലർ അയച്ചുതന്നു. അതു അതു വളരെയധികം വിഷമം ഉളവാക്കുന്നു. എന്തിനാണിത് ചെയ്തത്… എന്തിന്? പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ കടൽ കടന്നും വിമർശനം ഇരമ്പുകയാണ്. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് തുടക്കത്തിൽ വായിച്ചത്. ചരിഞ്ഞ ആനയെ കരയ്ക്കു കയറ്റി കിടത്തിയിരിക്കുന്ന ദാരുണ ചിത്രം സഹിതമാണ് പീറ്റേഴ്സന്റെ പോസ്റ്റ്. ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് …
 

ഗർഭിണിയായ ആനയെ അതിക്രൂരമായി കൊലപ്പെടുത്തിയതിന്റെ ചിത്രങ്ങൾ ഇന്ത്യയിൽനിന്ന് ചിലർ അയച്ചുതന്നു. അതു അതു വളരെയധികം വിഷമം ഉളവാക്കുന്നു. എന്തിനാണിത് ചെയ്തത്… എന്തിന്?

പാലക്കാട് ഗർഭിണിയായ കാട്ടാന ഭക്ഷണത്തിലൊളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ സംഭവത്തിൽ കടൽ കടന്നും വിമർശനം ഇരമ്പുകയാണ്. മുൻ ഇംഗ്ലണ്ട് താരം കെവിൻ പീറ്റേഴ്സൺ ഇൻസ്റ്റഗ്രാമിൽ കുറിച്ച വാക്കുകളാണ് തുടക്കത്തിൽ വായിച്ചത്. ചരിഞ്ഞ ആനയെ കരയ്ക്കു കയറ്റി കിടത്തിയിരിക്കുന്ന ദാരുണ ചിത്രം സഹിതമാണ് പീറ്റേഴ്സന്റെ പോസ്റ്റ്.

ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ വിരാട് കോലി, രോഹിത് ശർമ തുടങ്ങിയവരും ആനയോട് മനുഷ്യൻ കാട്ടിയ ക്രൂരതയെ നിശിതമായി വിമർശിച്ചിരുന്നു ‘കേരളത്തിൽ സംഭവിച്ച കാര്യം അക്ഷരാർഥത്തിൽ ഞെട്ടിച്ചുകളഞ്ഞു. മൃഗങ്ങളെയും ഏറ്റവും ഇഷ്ടത്തോടെ നമുക്ക് പരിഗണിക്കാം. ഇത്തരം ക്രൂരതകൾ അവസാനിപ്പിക്കേണ്ട സമയമായി’ – കോലി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

‘നാം സംസ്കാരശൂന്യരാണ്. എന്തുകൊണ്ടാണ് ഇനിയും നമ്മൾ പഠിക്കാത്തത്? കേരളത്തിൽ ആ ആനയ്ക്ക് സംഭവിച്ച കാര്യങ്ങൾ ഹൃദയം തകർക്കുന്നു. ഇത്രയും ക്രൂരത ഒരു മൃഗവും അർഹിക്കുന്നില്ല. – ഇതായിരുന്നു രോഹിത്തിന്റെ പോസ്റ്റ്

തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാറിൽ മേയ് 27നാണ് 15 വയസ്സു പ്രായം വരുന്ന പിടിയാന ചരിഞ്ഞത്.മേയ് 25നാണ് ആനയെ വായ തകർന്ന നിലയിൽ കണ്ടെത്തിയത്. അതിനും ഒരാഴ്ച മുമ്പ് പരുക്കേറ്റതായാണ് ഫോറസ്റ്റ് സർജൻ അറിയിച്ചത്. വായിലെ വ്രണം പുഴുവരിച്ച നിലയിലായിരുന്നു. ഈച്ചകളും മറ്റും അരിക്കുന്നത് ഒഴിവാക്കാൻ വെള്ളത്തിലിറങ്ങി വായ താഴ്ത്തി നിൽക്കുന്ന നിലയിലാണ് കണ്ടെത്തയത്. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് ആനയെ രക്ഷപെടുത്തുന്നതിന് രണ്ട ്കുങ്കിയാനകളെ കൊണ്ടുവന്ന് രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചെങ്കിലും വിഫലമായി. പോസ്റ്റ്മോർട്ടത്തിൽ ആന ഗർഭിണിയായിരുന്നു എന്ന് കണ്ടെത്തിയത് എല്ലാവരെയും സങ്കടപ്പെടുത്തി