LogoLoginKerala

എഴുപത്തിയേഴ് ദിവസങ്ങളുടെ ഇടവേളക്ക് ശേഷം ഗുരുവായൂരിൽ വീണ്ടും മംഗല്യം

എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മംഗല്യം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്നാണ് വിവാഹങ്ങൾ തുടങ്ങാൻ ദേവസ്വം തീരുമാനിച്ചത്. കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചുകൊണ്ട് രാവിലെ ആറ് മണിക്കാണ് ആദ്യ വിവാഹം നടന്നത്. തൃശ്ശൂർ പെരിങ്ങാവ് കൃഷ്ണ കൃപയിൽ അല ബി ബാലയുടെയും കൊല്ലം സ്വദേശി അരുണിന്റേതുമായിരുന്നു ആദ്യം വിവാഹം. ലോക്ക്ഡൗണിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നിർത്തിവെച്ചതോടെ എപ്രിൽ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം നീണ്ടു പോയിരുന്നു. ഗുരുവായൂരപ്പന് മുന്നിൽ മാത്രമേ വിവാഹം …
 

എഴുപത്തിയേഴ് ദിവസങ്ങൾക്ക് ശേഷം ഗുരുവായൂരപ്പന്റെ സന്നിധിയിൽ വീണ്ടും മംഗല്യം. ലോക്ക്ഡൗൺ ഇളവുകൾ നിലവിൽ വന്നതിനെ തുടർന്നാണ് വിവാഹങ്ങൾ തുടങ്ങാൻ ദേവസ്വം തീരുമാനിച്ചത്.

കോവിഡ് സുരക്ഷാ മുൻകരുതൽ പാലിച്ചുകൊണ്ട് രാവിലെ ആറ് മണിക്കാണ് ആദ്യ വിവാഹം നടന്നത്. തൃശ്ശൂർ പെരിങ്ങാവ് കൃഷ്ണ കൃപയിൽ അല ബി ബാലയുടെയും കൊല്ലം സ്വദേശി അരുണിന്റേതുമായിരുന്നു ആദ്യം വിവാഹം. ലോക്ക്ഡൗണിനെ തുടർന്ന് ഗുരുവായൂരിൽ വിവാഹ ചടങ്ങുകൾ നിർത്തിവെച്ചതോടെ എപ്രിൽ 20ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം നീണ്ടു പോയിരുന്നു.

ഗുരുവായൂരപ്പന് മുന്നിൽ മാത്രമേ വിവാഹം നടത്തുകയുള്ളൂവെന്ന് തീരുമാനിച്ചതിനെ തുടർന്ന് കാത്തിരിപ്പിലായിരുന്നു. വധുവിന്റേയും വരന്റേയും മാതാപിതാക്കൾ ഉൾപ്പെടെ പത്ത് പേർ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. സ്ഥലത്ത് വൻപൊലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു.

ഗുരുവായൂരിൽ ഒമ്പത് വിവാഹങ്ങളാണ് ഇന്ന് നടന്നത്. ഓരോ വിവാഹത്തിന് ശേഷവും മണ്ഡപം അണുമുക്തമാക്കി. ശേഷം രണ്ടാമത്തെ വിവാഹം രണ്ടാം മണ്ഡപത്തിൽ നടന്നു. ദേവസ്വം ഫോട്ടോഗ്രാഫർമാരെ മാത്രമാണ് ഫോട്ടോ എടുക്കാൻ അനുവദിച്ചത്.