LogoLoginKerala

വിജയ് ചിത്രം ‘മാസ്റ്റർ’ ആമസോണ്‍ പ്രൈമിൽ; സ്വന്തമാക്കിയത് റെക്കോഡ് തുകക്ക് !

സിനിമാ പ്രേമികള് ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ആശങ്കകള് തുടരുകയാണ്. ഇപ്പോഴിതാ മാസ്റ്ററിന്റെ ഓൺലൈൻ സ്ട്രീമിങ് അവകാശം ആമസോൺ സ്വന്തമാക്കി എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 15 കോടി രൂപയ്ക്കാണ് ആമസോൺ മാസ്റ്ററിന്റെ അവകാശം സ്വന്തമാക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്. വിജയ് നായകനാകുന്ന മാസ്റ്റര് സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. വിജയ് സേതുപതിയാണ് ചിത്രത്തില് വില്ലനായെത്തുന്നത്. മാളവിക മോഹനനാണ് നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞിരുന്നു. പിന്നീടാണ് ലോക്ക്ഡൗണ് …
 

സിനിമാ പ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിജയ് നായകനായ മാസ്റ്റര്‍. ചിത്രത്തിന്റെ റിലീസ് സംബന്ധിച്ചും ആശങ്കകള്‍ തുടരുകയാണ്. ഇപ്പോഴിതാ മാസ്റ്ററിന്റെ ഓൺലൈൻ സ്ട്രീമിങ് അവകാശം ആമസോൺ സ്വന്തമാക്കി എന്നുള്ള വാർത്തകളാണ് പുറത്തുവരുന്നത്. 15 കോടി രൂപയ്ക്കാണ് ആമസോൺ മാസ്റ്ററിന്റെ അവകാശം സ്വന്തമാക്കിയത് എന്നാണ് അറിയാൻ കഴിയുന്നത്.

വിജയ് നായകനാകുന്ന മാസ്റ്റര്‍ സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനായെത്തുന്നത്. മാളവിക മോഹനനാണ് നായിക. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് കഴിഞ്ഞിരുന്നു. പിന്നീടാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ലോക്ക്ഡൗണ്‍ ആയതനില്‍ സിനിമകളുടെ റീലിസും നിര്‍മ്മാണവുമെല്ലാം നിലച്ചിരിക്കുകയാണ് ലോക്ക്ഡൗണ്‍ കഴിഞ്ഞ് എപ്പോള്‍ മുതല്‍ സിനിമകള്‍ റിലീസ് ചെയ്യാം എന്നതിലും യാതൊരു വ്യക്തയും ലഭ്യമായിട്ടില്ല. ഇതോടെ കാത്തിരുന്ന സിനിമകള്‍ എപ്പോള്‍ തീയേറ്ററുകളിലെത്തുമെന്ന ആശങ്കയിലാണ് ആരാധകര്‍.