LogoLoginKerala

ലോക സൈക്കിൾ ദിനത്തിൽ സൈക്കിളിനെ കൂടെക്കൂട്ടി ചിറ്റയം

അടൂർ : പതിവായി രാവിലെ അഞ്ചരയ്ക്ക് ചിറ്റയം ഗോപകുമാർ എം.എൽ.എ. വ്യായാമത്തിനായി പ്രഭാതസവാരിക്ക് ഇറങ്ങും. പക്ഷെ ബുധനാഴ്ച ഇതിൽ മാറ്റം വരുത്തി. രാവിലെ സൈക്കിളിനെയും ഒപ്പംകൂട്ടി. ലോക സൈക്കിൾ ദിനത്തോടനുബന്ധിച്ചായിരുന്നു ഇത്. അടൂരിൽനിന്നും പറന്തൽവരെയും അവിടെനിന്നും അടൂർ ബൈപ്പാസ് വഴി എം.എൽ.യുടെ വീട്ടിൽ വരെയുമായിരുന്നു യാത്ര. മൊത്തം 20 കിലോമീറ്റർ സൈക്കിൾ ചവിട്ടിയെന്ന് എം.എൽ.എ. പറഞ്ഞു. ഹൃദയാരോഗ്യത്തിന് ഏറ്റവും നല്ല വ്യായാമമാണ് സൈക്കിൾ സവാരിയെന്ന് നാട്ടുകാരെ ഓർമിപ്പിക്കാനും എം.എൽ.എ മറന്നില്ല.