LogoLoginKerala

ക്ഷേത്രങ്ങൾ തുറക്കാം; ദേവസ്വം ബോർഡ്

തിരുവനന്തപുരം∙ കോവിഡ് മാർഗരേഖ പാലിച്ച് ക്ഷേത്രങ്ങൾ തുറക്കാമെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രത്തിൽ ഒരേ സമയം പത്തു പേർക്ക് പ്രവേശനം നൽകാം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആരാധനാലയങ്ങൾ 8ന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചിരുന്നു. ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. കൂടാതെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വരും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രത്തിനു സമർപ്പിക്കും. ആരാധനാലയങ്ങൾ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും …
 

തിരുവനന്തപുരം∙ കോവിഡ് മാർഗരേഖ പാലിച്ച് ക്ഷേത്രങ്ങൾ തുറക്കാമെന്ന് ദേവസ്വം ബോർഡ്. ക്ഷേത്രത്തിൽ ഒരേ സമയം പത്തു പേർക്ക് പ്രവേശനം നൽകാം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത അവലോകന യോഗത്തിലാണ് ദേവസ്വം ബോർഡ് ഇക്കാര്യം അറിയിച്ചത്. കേരളത്തിലെ ആരാധനാലയങ്ങൾ 8ന് തുറക്കുമെന്ന് ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത അറിയിച്ചിരുന്നു.

ക്ഷേത്രത്തിൽ പ്രവേശിക്കാവുന്നവരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകും. കൂടാതെ ഉത്സവങ്ങൾക്കും ആഘോഷങ്ങൾക്കും നിയന്ത്രണം വരും. ഇതു സംബന്ധിച്ചു സംസ്ഥാനത്തിന്റെ ശുപാർശ കേന്ദ്രത്തിനു സമർപ്പിക്കും. ആരാധനാലയങ്ങൾ തുറന്നാലും രോഗവ്യാപനം ഉണ്ടാകാതിരിക്കാൻ ജനങ്ങൾ സ്വയം നിയന്ത്രിക്കണമെന്നും അദ്ദേഹം പറഞ്ഞു.