
ഭാവി സിനിമയെയും, മാറ്റങ്ങളെയും മുൻനിർത്തി സിനിമാ സംവിധായകരും എഴുത്തുകാരും ഉൾപ്പെടുന്ന സംഘം നയിക്കുന്ന Online Film making Workshop. ജൂൺ മാസം 20നും 21നും ആയിരിക്കും ക്ളാസുകൾ ഉണ്ടായിരിക്കുക. രാവിലെ 10 മണിമുതൽ 4 മണിവരെയാണ് ക്ലാസ്സുകൾ. കൊച്ചിയിലെ ലുമിനാർ ഫിലിം അക്കാദമിയാണ് ഓൺലൈനായി ക്ളാസുകൾ സംഘടിപ്പിക്കുന്നത്.
മലയാള സിനിമയിലെ പ്രശസ്തരായ ശ്രീ എം. പത്മകുമാർ, ശ്രീ മിഥുൻ മാനുവൽ തോമസ്, ശ്രീ ബാബു പള്ളാശ്ശേരി എന്നിവരുടെ നേതൃത്വത്തിലായിരിക്കും ക്ളാസുകൾ എന്ന് സംഘാടകർ അറിയിച്ചു.