LogoLoginKerala

പൈനാപ്പിളിൽ പടക്കം നിറച്ച് ആനയെ കൊന്നവരെ കണ്ടെത്തുന്നവർക്ക് പാരിതോഷികം; റിപ്പോർട്ട് തേടി കേന്ദ്രം

ന്യൂഡൽഹി: കേരളത്തിൽ പഴത്തിൽ വിഷം കലർത്തി ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു. ആനയെ കൊല്ലുക എന്ന ദുഷ്ട ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവർക്ക് ഹ്യുമൻ സൊസൈറ്റി ഇന്റർനാഷനൽ എന്ന സംഘടന 50000 രൂപ പ്രതിഫലം നൽകുമെന്ന് അറിയിച്ചു. സംഘടനയുടെ ഇന്ത്യാ ഘടകം ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ …
 

ന്യൂഡൽഹി: കേരളത്തിൽ പഴത്തിൽ വിഷം കലർത്തി ആനയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേന്ദ്ര പരിസ്ഥിതിമന്ത്രാലയം സംസ്ഥാന സർക്കാരിൽ നിന്ന് റിപ്പോർട്ട് തേടി. കുറ്റക്കാർക്കെതിരേ കർശന നടപടി കൈക്കൊള്ളുമെന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കർ പറഞ്ഞു.

ആനയെ കൊല്ലുക എന്ന ദുഷ്ട ലക്ഷ്യത്തോടെ പടക്കം വച്ചവരെക്കുറിച്ച് എന്തെങ്കിലും സൂചന നൽകുന്നവർക്ക് ഹ്യുമൻ സൊസൈറ്റി ഇന്റർനാഷനൽ എന്ന സംഘടന 50000 രൂപ പ്രതിഫലം നൽകുമെന്ന് അറിയിച്ചു. സംഘടനയുടെ ഇന്ത്യാ ഘടകം ഫെയ്സ്ബുക്കിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. പലപ്പോഴും മനുഷ്യരും വന്യമൃഗങ്ങളും തമ്മിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുന്നത് മനസ്സിലാക്കാവുന്നതാണെങ്കിലുംഅതിന് പ്രതികാരമായി ചതിയിലൂടെ കൊലപ്പെടുത്തുന്നതിനെ സംഘടന ശക്തമായി അപലപിച്ചു.