LogoLoginKerala

അബുദാബി ബിഗ് ടിക്കറ്റ് 24 കോടി രൂപയുടെ ബമ്പർ മലയാളിക്ക്

അബുദാബി: അബുദാബിയിൽ 12 മില്യൺ ദിർഹത്തിന്റെ ബമ്പർ നേടി കോഴിക്കോട് സ്വദേശി. ചാത്തമംഗലത്തെ അസൈൻ മുഴിപ്പുറത്താണ് 24.6 കോടി രൂപയോളം വരുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിച്ചത്. അജ്മാനിൽ സെയ്ൽസ്മാനായി ജോലിചെയ്യുന്നയാളാണ് അസൈൻ. മെയ് 14ന് നറുക്കെടുത്ത 216 നമ്പർ നറുക്കെടുപ്പിലാണ് കോഴിക്കോട് സ്വദേശിക്ക് കോടികൾ ലഭിച്ചത്. അസൈൻ എടുത്ത 139411 എന്ന നമ്പറിനായിരുന്നു സമ്മാനം. നറുക്കെടുപ്പിൽ വിജയിക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു. ‘എനിക്ക് രണ്ട് പെൺമക്കളുണ്ട്, കുറച്ച് പണം അവരുടെ വിദ്യാഭ്യാസത്തിലേക്കും വിവാഹത്തിലേക്കും മാറ്റിവെക്കും’ …
 

അബുദാബി: അബുദാബിയിൽ 12 മില്യൺ ദിർഹത്തിന്‍റെ ബമ്പർ നേടി കോഴിക്കോട് സ്വദേശി. ചാത്തമംഗലത്തെ അസൈൻ മുഴിപ്പുറത്താണ് 24.6 കോടി രൂപയോളം വരുന്ന ബമ്പർ നറുക്കെടുപ്പിൽ വിജയിച്ചത്. അജ്മാനിൽ സെയ്ൽസ്മാനായി ജോലിചെയ്യുന്നയാളാണ് അസൈൻ.

മെയ് 14ന് നറുക്കെടുത്ത 216 നമ്പർ നറുക്കെടുപ്പിലാണ് കോഴിക്കോട് സ്വദേശിക്ക് കോടികൾ ലഭിച്ചത്. അസൈൻ എടുത്ത 139411 എന്ന നമ്പറിനായിരുന്നു സമ്മാനം. നറുക്കെടുപ്പിൽ വിജയിക്കാനായതിൽ വളരെയധികം സന്തോഷമുണ്ടെന്ന് അസൈൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

‘എനിക്ക് രണ്ട് പെൺമക്കളുണ്ട്, കുറച്ച് പണം അവരുടെ വിദ്യാഭ്യാസത്തിലേക്കും വിവാഹത്തിലേക്കും മാറ്റിവെക്കും’ അസൈൻ പറഞ്ഞു. ഡ്യൂട്ടി ഫ്രീയിൽ നിന്ന് കോൾ വന്നപ്പോൾ വിശ്വസിക്കാനായില്ലെന്നും ഫോൺ ഉടൻ കട്ടുചെയ്യുകയായിരുന്നെന്നും അസൈൻ പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആരേലും തമാശയ്ക്ക് വിളിച്ചതാകുമെന്നും പിന്നീട് ഇന്‍റർനെറ്റിൽ കണ്ടപ്പോഴാണ് സത്യം മനസിലായതെന്നും അസൈൻ പറയുന്നു.

ഡ്യൂട്ടിഫ്രീയുടെ രണ്ടും ആറും ഏഴും നറുക്കുകളും ഇന്ത്യക്കാരാണ് നേടിയത്. മൂന്നും അഞ്ചും നറുക്കുകൾ പാക്കിസ്ഥാൻ സ്വദേശികൾ നേടിയപ്പോൾ നാലാം സമ്മാനം ഈജിപ്ത് സ്വദേശിക്കാണ്. ജൂലൈ മുതൽ ജാക്ക്പോട്ട് 15 മില്യൺ ദിർഹമായി ഉയർത്തുമെന്നും 15 അധിക സമ്മാനങ്ങൾ ചേർക്കുമെന്നും ബിഗ് ടിക്കറ്റ് പ്രഖ്യാപിച്ചിരുന്നു