LogoLoginKerala

പി യു ചിത്രക്ക് അർജ്ജുന പുരസ്‌ക്കാരത്തിന് ശുപാർശ

ന്യൂഡൽഹി: മലയാളി കായികതാരം പി.യു ചിത്രയെ അർജ്ജുന അവാർഡിനായി ശുപാർശ ചെയ്തു. ദേശീയ അത്ലറ്റിക്ക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിർദേശിച്ചത്. കൂടാതെ അത്ലറ്റിക്ക് പരിശീലകൻ രാധാകൃഷ്ണൻ നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായും ശുപാർശ ചെയ്തിട്ടുണ്ട്. ഒളിമ്പ്യനായ മലയാളി കായികതാരം ജിൻസി ഫിലിപ്പിനെ ധ്യാൻചന്ദ് പുരസ്കാരത്തിനും പരിഗണിക്കും. പാലക്കാട് നിന്നുള്ള 24-കാരിയായ പി.യു ചിത്ര ജീവിതത്തിലെ പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച് ഓട്ടമത്സരങ്ങളിൽ മികവ് തെളിയിച്ച താരമാണ്. ചിത്രയുടെ ഇഷ്ട ഇനം 1500 മീറ്റർ ഓട്ടമാണ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം …
 

ന്യൂഡൽഹി: മലയാളി കായികതാരം പി.യു ചിത്രയെ അർജ്ജുന അവാർഡിനായി ശുപാർശ ചെയ്തു. ദേശീയ അത്‌ലറ്റിക്ക് ഫെഡറേഷനാണ് ചിത്രയുടെ പേര് നിർദേശിച്ചത്. കൂടാതെ അത്‍ലറ്റിക്ക് പരിശീലകൻ രാധാകൃഷ്ണൻ നായരെ ദ്രോണാചാര്യ പുരസ്കാരത്തിനായും ശുപാർശ ചെയ്തിട്ടുണ്ട്. ഒളിമ്പ്യനായ മലയാളി കായികതാരം ജിൻസി ഫിലിപ്പിനെ ധ്യാൻചന്ദ് പുരസ്കാരത്തിനും പരിഗണിക്കും.

പാലക്കാട് നിന്നുള്ള 24-കാരിയായ പി.യു ചിത്ര ജീവിതത്തിലെ പ്രതിസന്ധികളെ ഓടിത്തോൽപ്പിച്ച് ഓട്ടമത്സരങ്ങളിൽ മികവ് തെളിയിച്ച താരമാണ്. ചിത്രയുടെ ഇഷ്ട ഇനം 1500 മീറ്റർ ഓട്ടമാണ്. 2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വെങ്കലം നേടിയ ചിത്ര 2016ലെ സൗത്ത് ഏഷ്യൻ ഗെയിംസിൽ സ്വർണം  നേടി. ഏഷ്യൻ അത്‍ലറ്റിക്ക് ചാമ്പ്യൻഷിപ്പിൽ ഇരട്ടസ്വർണവും ചിത്രയുടെ പേരിലുണ്ട്. 2017ൽ ഭുവനേശ്വറിലും 2019ൽ ദോഹയിലുമായിരുന്നു ഈ നേട്ടങ്ങൾ. നിലവിൽ നിലവിൽ ഇന്ത്യൻ റെയിൽവേയിൽ ഉദ്യോഗസ്ഥയാണ്.

ഇന്ത്യയുടെ വെറ്ററൻ സ്പ്രിന്ററായ ജിൻസി ഫിലിപ്പ് 2000ത്തിലെ സിഡ്നിയിൽ നടന്ന ഒളിമ്പിക്സിലാണ് രാജ്യത്തെ പ്രതിനിധീകരിച്ചത്. വനിതകളുടെ 4×400 മീറ്റർ റിലേ ആയിരുന്നു ജിൻസിയുടെ ഇനം, നിലവിൽ തൃശൂർ സായിയിലെ പരിശീലകയാണ്. 2016 ജനുവരി ഒന്നു മുതൽ 2019 ഡിസംബർ വരെയുള്ള പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് കായിക പുരസ്കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചത്.