LogoLoginKerala

കൊടുംക്രൂരത; ഗർഭിണിയായ കാട്ടാനയ്ക്ക് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ നൽകി

മലപ്പുറം: സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. നിലമ്പൂര് ഫോറസ്റ്റ് സെക്ഷന് ഓഫീസറായ മോഹന് കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊടും ക്രൂരത പങ്കുവച്ചിരിക്കുന്നത്. സൈലന്റ് വാലി നാഷണല് പാര്ക്കില്പ്പെട്ട ഗര്ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്. വെള്ളിയാര് പുഴയില് മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള് കഴിച്ചതിനെ തുടര്ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില് നിറയെ മുറിവുകളുണ്ടായി. …
 

മലപ്പുറം: സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യം. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊ‌ടും ക്രൂരത പങ്കുവച്ചിരിക്കുന്നത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന. പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്.

ബോളിവുഡ് താരങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ ശക്തമായ വിമർശനവുമായി എത്തി

ഗർഭിണിയായ കാട്ടാനയെ സ്ഫോടകവസ്തു നിറച്ച പൈനാപ്പിൾ നൽകി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. ഇത്തരം നീച പ്രവൃത്തി ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തി

നിലമ്പൂരിലാണ് സ്ഫോടക വസ്തു നിറച്ച പൈനാപ്പിൾ കെണിയിൽ കുടുങ്ങിയ ഗർഭിണിയായ കാട്ടാനയ്ക്ക് ദാരുണാന്ത്യമുണ്ടായത്. നിലമ്പൂര്‍ ഫോറസ്റ്റ് സെക്ഷന്‍ ഓഫീസറായ മോഹന്‍ കൃഷ്ണനാണ് ഫേസ്ബുക്ക് പേജിലൂടെ ഈ കൊ‌ടും ക്രൂരത പങ്കുവച്ചത്. സൈലന്റ് വാലി നാഷണല്‍ പാര്‍ക്കില്‍പ്പെട്ട ഗര്‍ഭിണിയായ കാട്ടാനയാണ് ഭക്ഷണം പോലും കഴിക്കാനാകാതെ മരണത്തിന് കീഴടങ്ങിയത്.

വെള്ളിയാര്‍ പുഴയില്‍ മെയ് 27നാണ് വനപാലകർ ആനയെ കണ്ടെത്തിയത്. 15 വയസോളം പ്രായമുള്ള കാട്ടാന, പടക്കം നിറച്ച പൈനാപ്പിള്‍ കഴിച്ചതിനെ തുടര്‍ന്ന് അത് പൊട്ടിത്തെറിച്ച് ആനയുടെ വായില്‍ നിറയെ മുറിവുകളുണ്ടായി. ഇതേത്തുടർന്ന് ഭക്ഷണം കഴിക്കാനാകാതെയാണ് ആന ചരിഞ്ഞത്. ഉദരത്തിൽ ഒരു കുഞ്ഞിനെയും വഹിച്ച് മനുഷ്യരുടെ ക്രൂരതയ്ക്ക് ഇരയായി ആ കൊല്ലപ്പെട്ട മിണ്ടാപ്രാണിയോട് മാപ്പപേക്ഷിച്ചു കൊണ്ടുള്ള ഫോറസ്റ്റ് ഓഫീസറുടെ വികാരനിർഭരമായ കുറിപ്പ് വൈകാതെ തന്നെ വൈറലായി.

സോഷ്യൽ മീഡിയയിലും ഈ ക്രൂരതയ്ക്കെതിരെ വിമർശനം ശക്തമാണ്. ഇത്തരമൊരു നീച പ്രവൃത്തി ചെയ്തവർക്കെതിരെ നടപടി ആവശ്യപ്പെട്ട് ബോളിവുഡ് താരങ്ങളടക്കം രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ശക്തമായ വിമർശനം ഉന്നയിച്ചെത്തിയത് ബോളിവുഡ് താരം രൺദീപ് ഹൂഡയാണ്.

‘സൗഹാര്‍ദപരമായി പെരുമാറിയ ഗർഭിണിയായ ഒരു കാട്ടാനയ്ക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ പൈനാപ്പിൾ നൽകിയത് ഒരിക്കലും അംഗീകരിക്കാനാകില്ല. തീർത്തും മനുഷ്യത്വരഹിതമായ പ്രവർത്തി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടി തന്നെയെടുക്കണം സർ.
മുഖ്യമന്ത്രി പിണറായി വിജയനെ അടക്കം ടാഗ് ചെയ്തു കൊണ്ട് രൺദീപ് ട്വിറ്ററിൽ കുറിച്ചു.

പൃഥിരാജ്, ഉണ്ണി മുകുന്ദൻ, നീരജ് മാധവ് എന്നിവരടക്കം പ്രമുഖ മലയാളതാരങ്ങൾ ഈ ക്രൂരതയ്ക്കെതിരെ രംഗത്ത് വന്നിരുന്നു. ‘ആവശ്യത്തിലധികം ഇപ്പോൾ തന്നെ ചെയ്തു കഴിഞ്ഞു. എന്നിട്ടും ഈ ഗ്രഹത്തില്‍ ഒരു സ്ഥാനത്തിന് നമ്മൾ അര്‍ഹരല്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ‘ ആനയുടെ വാർത്ത പങ്കുവച്ച് പൃഥ്വി കുറിച്ചു.