LogoLoginKerala

കൊവിഡ് 19 ബാധിച്ച് മലയാളി നഴ്‌സ് ഡൽഹിയിൽ മരിച്ചു

ഡൽഹി: കോട്ടയം കടുത്തുരുത്തി സ്വദേശിയും ഡൽഹി ശിവാജി ആശുപത്രിയിലെ നഴ്സുമായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളില്ല മലയാളി നഴ്സ് കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയും ശിവാജി ആശുപത്രിയിലെ നഴ്സുമായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രാജമ്മയുടെ ഭർത്താവും നഴ്സായ മകളും ക്വാറന്റൈനിലാണ് രണ്ട് ദിവസം മുൻപാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ …
 

ഡൽഹി: കോട്ടയം കടുത്തുരുത്തി സ്വദേശിയും ഡൽഹി ശിവാജി ആശുപത്രിയിലെ നഴ്‌സുമായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. ഇവർക്ക് മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായുള്ള റിപ്പോർട്ടുകളില്ല

മലയാളി നഴ്‌സ് കൊവിഡ് ബാധിച്ച് ഡൽഹിയിൽ മരിച്ചു. കോട്ടയം കടുത്തുരുത്തി സ്വദേശിയും ശിവാജി ആശുപത്രിയിലെ നഴ്‌സുമായിരുന്ന രാജമ്മ മധുസൂദനൻ ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. രാജമ്മയുടെ ഭർത്താവും നഴ്‌സായ മകളും ക്വാറന്റൈനിലാണ് രണ്ട് ദിവസം മുൻപാണ് ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ നഴ്‌സാണ് രാജമ്മ. വര്‍ഷങ്ങളായി ഡല്‍ഹിയിൽ നഴ്‌സ് ആയി ജോലി ചെയ്യുകയാണ് രാജമ്മ. ഇവര്‍ക്ക് മറ്റസുഖങ്ങളുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.

നേരത്തെ സ്വകാര്യ ആശുപത്രിയായ കൽറയിലെ നഴ്‌സായിരുന്ന പത്തനംതിട്ട സ്വദേശി അംബിക രോഗബാധിതയായി മരിച്ചിരുന്നു. ഡൽഹിയിൽ ആരോഗ്യപ്രവർത്തകർക്ക് ഇടയിൽ കൊവിഡ് കേസുകൾ വർധിക്കുകയാണെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.