LogoLoginKerala

ഹൈബി ഈഡൻ എം പിയുടെ ടാബ്‍ലറ്റ് ചലഞ്ചിലേക്ക് 11 ടാബ്‌ലറ്റുകൾ നൽകി ജയസൂര്യ

വീടുകളിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകാനുള്ള എറണാകുളം എം പി ഹൈബി ഈഡന്റെ ഉദ്യമത്തിലേക്ക് 11 ടാബ്ലറ്റുകൾ വാങ്ങി നൽകി ജയസൂര്യ ! എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ വീട്ടിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകുവാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ഹൈബി ഈഡൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനെത്തുടർന്നാണ് മലയാളികളുടെ പ്രിയനടൻ ജയസൂര്യ …
 

വീടുകളിൽ ഓൺലൈൻ ക്‌ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ടാബ്‌ലറ്റുകൾ വാങ്ങി നൽകാനുള്ള എറണാകുളം എം പി ഹൈബി ഈഡന്റെ ഉദ്യമത്തിലേക്ക് 11 ടാബ്‌ലറ്റുകൾ വാങ്ങി നൽകി ജയസൂര്യ !

എറണാകുളം പാർലമെന്റ് മണ്ഡലത്തിലെ ഒരു സർക്കാർ വിദ്യാലയത്തിലെ വീട്ടിൽ ഓൺലൈൻ ക്ളാസിനുള്ള സൗകര്യം ഇല്ലാത്ത പത്താം ക്ലാസിൽ പഠിക്കുന്ന 10 വിദ്യാർഥികൾക്ക് ടാബ്ലറ്റുകൾ വാങ്ങി നൽകുവാനുള്ള ഒരു പദ്ധതിയെക്കുറിച്ച് ഹൈബി ഈഡൻ ഇന്നലെ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. അതിനെത്തുടർന്നാണ് മലയാളികളുടെ പ്രിയനടൻ ജയസൂര്യ 11 ടാബ്‌ലറ്റുകൾ വാങ്ങിനൽകിയിരിക്കുന്നത് .

നമുക്കൊരുമിച്ച് അതിജീവിക്കാം ഈ പ്രതിസന്ധിയും…

മലയാളത്തിന്റെ പ്രിയ നടനും സുഹൃത്തുമായ ജയസൂര്യ ടാബ് ലറ്റ് ചലഞ്ചിലേക്ക് 11 ടാബുകൾ സ്പോൺസർ ചെയ്തു.

ജയസൂര്യ… ഹൃദയം നിറഞ്ഞ നന്ദി. നമ്മുടെ കുട്ടികളുടെ ഭാവി നമ്മുടെ കൈകളിലാണ്…

ഹൈബി ഈഡൻ ഫേസ്ബുക്കിൽ കുറിച്ചു.