LogoLoginKerala

പൈനാപ്പിളിൽ സ്ഫോടകവസ്തു നിറച്ചു നൽകി, വായും നാവും തകർന്ന് ഗർഭിണിയായ ആന ചരിഞ്ഞു. പ്രതിഷേധവുമായി എലിഫന്റ് ഓണേഴ്‌സ് അസോസിയേഷൻ

ഇഷ്ടപ്പെട്ട ഒരു നാട്ടാനയ്ക്ക് സമീപം നിന്ന് ഒരു ഫോട്ടോ എടുത്താൽ ആനയെ പിഢിപ്പിച്ചു എന്ന് പറഞ്ഞ് പരാതി ആയക്കുന്നവരുള്ള നാട്ടിൽ, കോവിഡ്-19 മൂലം ഉത്സവാഘോഷങ്ങൾ താൽക്കാലികമായി നിർത്തി വെച്ചപ്പോൾ ആന പിഢനം അവസാനിച്ചെന്ന് പറഞ്ഞവരുള്ള നാട്ടിൽ.. സൗഹാര്ദപരമായി പെരുമാറിയ ഗർഭിണിയായ ഒരു കാട്ടാനയ്ക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ പൈനാപ്പിൾ നൽകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ മേല്പറഞ്ഞ ആരെയും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല ! കണ്ണില്ലാത്ത ഈ കൊടും ക്രൂരതക്കെതിരെ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയ തൃശ്ശൂർ …
 

ഇഷ്ടപ്പെട്ട ഒരു നാട്ടാനയ്ക്ക് സമീപം നിന്ന് ഒരു ഫോട്ടോ എടുത്താൽ ആനയെ പിഢിപ്പിച്ചു എന്ന് പറഞ്ഞ് പരാതി ആയക്കുന്നവരുള്ള നാട്ടിൽ, കോവിഡ്-19 മൂലം ഉത്സവാഘോഷങ്ങൾ താൽക്കാലികമായി നിർത്തി വെച്ചപ്പോൾ ആന പിഢനം അവസാനിച്ചെന്ന് പറഞ്ഞവരുള്ള നാട്ടിൽ..

സൗഹാര്‍ദപരമായി പെരുമാറിയ ഗർഭിണിയായ ഒരു കാട്ടാനയ്ക്ക് സ്ഫോടക വസ്തുക്കൾ നിറഞ്ഞ പൈനാപ്പിൾ നൽകി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികരിക്കാൻ മേല്പറഞ്ഞ ആരെയും മഷിയിട്ട് നോക്കിയിട്ടും കാണാനില്ല !

കണ്ണില്ലാത്ത ഈ കൊടും ക്രൂരതക്കെതിരെ സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയ തൃശ്ശൂർ DIG ശ്രീ സുരേന്ദ്രന് നന്ദി അറിയിച്ചുകൊണ്ട് കേരള എലിഫന്റ് ഓണേഴ്‌സ് ഫെഡറേഷൻ ജനറൽ സെക്രട്ടറി ശ്രീ ശശികുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്.

” പൈനാപ്പിളിൽ സ്ഫോടക വസ്തു വെച്ച് വായ ചിതറി ഗർഭിണിയായ പിടിയാന പാലക്കാട് ചെരിഞ്ഞ അതിക്രൂരമായ സംഭവം പോലിസിലെ പ്രത്യേക അന്വേഷണം സംഘത്തെ കൊണ്ട് വിശദമായി അന്വേഷിയക്കുവാൻ നിർദ്ദേശം നൽകിയ ബഹു: തൃശ്ശൂർ DIG ശ്രി. സുരേന്ദ്രൻ സാറിന് കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ പ്രത്യേകം നന്ദി രേഖപെടുത്തുന്നു.

ഇഷ്ടപ്പെട്ട ഒരു നാട്ടാനയ്ക്ക് സമീപം ഒന്ന് തൊട്ടു നിന്ന് ഫോട്ടോ എടുത്താൽ പോലും ആനയെ പിഢിപ്പിച്ചു എന്ന് പറഞ്ഞ് പരാതി ആയക്കുന്നവർ, കോവിഡ്-19 മൂലം ചെറുതും വലതുമായ ഉൽസവ ആഘോഷങ്ങളും ആന എഴുന്നള്ളിപ്പും താൽക്കാലികമായി നിർത്തി വെച്ചപ്പോൾ ആന പിഢനം അവസാനിച്ചു എന്ന് പറഞ്ഞ് കയ്യടിച്ച ഡോളർ മാമിമാർ …!

ഗർഭിണിയായ കാട്ടാന അതിക്രൂരമായി കൊല ചെയ്യപ്പെട്ടപ്പോൾ ഒന്നും മിണ്ടുന്നില്ല..! മൗനം നടിക്കുന്നു…!

കപട ആനപ്രേമികൾക്ക് നാട്ടാനകളോട് മാത്രമെ പ്രേമമുള്ളു. എന്തായാലും സത്യം പുറത്ത് വരട്ടെ….!

നിരവധി കാട്ടാനകൾ ഇതുപോലെ ദുരൂഹ സാഹചര്യത്തിൽ ചെരിഞ്ഞിരിക്കുന്നു. ഒന്നിന് പോലും പ്രതികളെ കണ്ടെത്താൻ നമ്മുടെ നിയമ സംവിധാനങ്ങൾക്ക് നാളിതു വരെ സാധിച്ചില്ല. എന്തായാലും ഈ ക്രൂരതയക്ക് എതിരെ ഒരു സമഗ്രമായ അന്വേഷണത്തിന് നിർദ്ദേശം നൽകിയ DIG സുരേന്ദ്രൻ സാറിന് നന്ദി ”

പി.ശശികുമാർ
ജനറൽ സെക്രട്ടറി
കേരള എലിഫന്റ് ഓണേഴ്സ് ഫെഡറേഷൻ