LogoLoginKerala

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല, മലപ്പുറത്ത് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

മലപ്പുറം: ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണെന്ന് വീട്ടുകാർ. മലപ്പുറം ഇരിമ്പ്ലിയം തിരുനിലം കുളത്തിങ്ങല് ബാലകൃഷ്ണന് ഷീബ ദമ്പതികളുടെ മകള് ദേവികയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില് കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അധ്യാപകന് പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക് ഡൗണ് കാലത്തും വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം. വീട്ടിലെ …
 

മലപ്പുറം: ഒൻപതാം ക്ലാസുകാരി ജീവനൊടുക്കിയത് ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിനാലാണെന്ന് വീട്ടുകാർ. മലപ്പുറം ഇരിമ്പ്ലിയം തിരുനിലം കുളത്തിങ്ങല്‍ ബാലകൃഷ്ണന്‍ ഷീബ ദമ്പതികളുടെ മകള്‍ ദേവികയെയാണ് ഇന്നലെ വൈകിട്ട് അഞ്ചരയോടെയാണ് വീടിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്റെ മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇരിമ്പിളിയം ഗവ. ഹയർസെക്കൻഡറി സ്കൂളിലെ ഒൻപതാംക്ലാസ് വിദ്യാർഥിനിയാണ് മരണപ്പെട്ട ദേവിക. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള കുടുംബമാണ് ദേവികയുടേതെന്ന് അധ്യാപകന്‍ പറഞ്ഞു. ദളിത് കോളനിയിലാണ് താമസിക്കുന്നത്. ലോക്ക് ഡൗണ്‍ കാലത്തും വളരെ ദുരിതം അനുഭവിച്ചിരുന്നു ഈ കുടുബം.

വീട്ടിലെ ടിവി കേട് വന്നിരുന്നു എന്നും സ്മാർട്ട് ഫോൺ ഉണ്ടായിരുന്നില്ല എന്നും അച്ഛൻ ബാലകൃഷ്ണൻ പറഞ്ഞു. പഠിക്കാൻ മിടുക്കിയായ ദേവിക ഇന്നലെ രാവിലെ മുതൽ സങ്കടത്തിൽ ആയിരുന്നു. ഈ പ്രശ്നങ്ങൾ ആരും അറിഞ്ഞിരുന്നില്ല എന്ന് പ്രദേശ വാസികളും പറയുന്നു.
തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.

ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാനായില്ല, മലപ്പുറത്ത് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി

‘ഞാൻ പോകുന്നു’ ദേവികയുടെ ആത്മഹത്യ കുറിപ്പ് കണ്ടെടുത്തു. റിപ്പോർട്ട് തേടി…

വളാഞ്ചേരി മാങ്കേരിയിൽ തീക്കൊളുത്തി ജീവനൊടുക്കിയ വിദ്യാർഥിനിയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ‘​ഞാൻ പോകുന്നു’ എന്നു മാത്രമാണ് കുറിപ്പിലുള്ളതെന്നു പൊലീസ് പറഞ്ഞു. വളാഞ്ചേരി മാങ്കേരി സ്വദേശി ബാലകൃഷ്ണന്റെ മകൾ, പത്താം ക്ലാസ് വിദ്യാർഥിനി ദേവികയാണ് ആത്മഹത്യ ചെയ്തത്.

സംഭവത്തിൽ‌ ഡിഡിഇയോട് റിപ്പോർട്ടു തേടിയതായി വിദ്യാഭ്യാസ മന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു. ഓണ്‍ലൈൻ പഠനം ആര്‍ക്കും മുടങ്ങില്ല. സൗകര്യമില്ലാത്തവരുടെ കണക്കെടുക്കുകയാണ്. എല്ലാവര്‍ക്കും സൗകര്യം ഒരുക്കും. ഇപ്പോഴത്തെ ക്ലാസുകള്‍ വീണ്ടും സംപ്രേഷണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.