LogoLoginKerala

ദേവിക – കോവിഡ് കാലത്തെ നൊമ്പരം, ആരെയും കാത്ത് നിൽക്കാതെ അവൾ പോയി..

മലപ്പുറം: കോവിഡ് കാലത്തെ ദുഃഖമായി മാറുകയാണ് ദേവിക. ടിവി കേടായി, സ്മാർട്ട് ഫോണില്ല, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ദേവിക. എല്ലാം ശരിയാക്കി നൽകാമെന്ന അധികൃതരുടെ ഉറപ്പിന് കാത്ത് നിൽക്കാതെ അവൾ യാത്രയായി പുളിയപ്പറ്റക്കുഴി കൊളത്തിങ്ങൽ ബാലകൃഷ്ണന്റെ മകൾ ദേവികയെയാണു (14) തിങ്കളാഴ്ച വൈകിട്ട് ഇരുമ്പിളിയത്തെ ഒഴിഞ്ഞ പറമ്പിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. ചിറകിനടിയിൽ കാത്ത് വെച്ചായിരുന്നു ഞാൻ എന്റെ കുഞ്ഞുങ്ങളെ, കണ്ണൊന്നു തെറ്റിയപ്പോൾ അവൾ പോയി. ഏങ്ങലടിച്ച് തേങ്ങുന്നതിനിടെ ബാലകൃഷ്ണൻ ഇങ്ങനെ പറഞ്ഞ് …
 

മലപ്പുറം: കോവിഡ് കാലത്തെ ദുഃഖമായി മാറുകയാണ് ദേവിക. ടിവി കേടായി, സ്മാർട്ട് ഫോണില്ല, ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ കഴിയാത്തതിന്റെ വിഷമത്തിലായിരുന്നു ദേവിക. എല്ലാം ശരിയാക്കി നൽകാമെന്ന അധികൃതരുടെ ഉറപ്പിന് കാത്ത് നിൽക്കാതെ അവൾ യാത്രയായി

പുളിയപ്പറ്റക്കുഴി കൊളത്തിങ്ങൽ ബാലകൃഷ്ണന്റെ മകൾ ദേവികയെയാണു (14) തിങ്കളാഴ്ച വൈകിട്ട് ഇരുമ്പിളിയത്തെ ഒഴിഞ്ഞ പറമ്പിൽ പൊള്ളലേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്.

ദേവിക – കോവിഡ് കാലത്തെ നൊമ്പരം, ആരെയും കാത്ത് നിൽക്കാതെ അവൾ പോയി..

ചിറകിനടിയിൽ കാത്ത് വെച്ചായിരുന്നു ഞാൻ എന്റെ കുഞ്ഞുങ്ങളെ, കണ്ണൊന്നു തെറ്റിയപ്പോൾ അവൾ പോയി. ഏങ്ങലടിച്ച് തേങ്ങുന്നതിനിടെ ബാലകൃഷ്ണൻ ഇങ്ങനെ പറഞ്ഞ് കൊണ്ടിരുന്നു. ഇന്നലെ അവളുടെ സ്കൂളിൽ പോയിരുന്നു, അനിയത്തിയെ ചേർക്കാൻ. അപ്പോ മാഷുമ്മാര് കാര്യങ്ങള് ഒക്കെ വേഗം ശരിയാക്കാം എന്ന് പറഞ്ഞിരുന്നു, പക്ഷേ അവള്. ഒന്നാം ദിവസത്തെ ക്ലാസ് പോയാൽ പിന്നെ എങ്ങനെ രണ്ടാം ദിവസത്തെ ക്ലാസ് മനസിലാക്കും എന്ന് അവള് അമ്മയോട് ചോദിച്ചിരുന്നു. ബാലകൃഷ്ണൻ പറഞ്ഞൊപ്പിച്ചു.

 

ദേവികയുടെ വീട്ടിൽ ഉള്ള ടിവിയുടെ പിക്ചർ റ്റ്യൂബ് കേടു വന്നിരിക്കുന്നു. പിന്നെ ഉള്ളത് ഒരു സാധാരണ ഫോണും. എല്ലാം ഏറെ വൈകാതെ ഒരുക്കിത്തരാമെന്ന അധികൃതരുടെ ഉറപ്പ് കേൾക്കാൻ അവൾ നിന്നില്ല. ടിവിയും സ്മാർട്ട് ഫോണും ഇല്ലാത്ത കുട്ടികളുടെ പട്ടികയിൽ ദേവികയും ഉൾപ്പെട്ടിരുന്നു. പക്ഷേ ഒന്നിനും കാത്ത് നിൽക്കാതെ അവൾ യാത്രയായി.പരിമിതികളോടു പടവെട്ടി മുന്നേറാൻഅവൾ കാണിച്ച പോരാട്ടവീര്യവും ധൈര്യവും ഒരു നിമിഷം കൈമോശം വന്നു, അല്ലെങ്കിൽ അവളെ വിശ്വസിപ്പിക്കുവാനും കൂടെ ചേർത്തു നിർത്താനും നമ്മുടെ സംവിധാനങ്ങൾക്ക് കഴിയാതെ പോയി.

ദേവിക – കോവിഡ് കാലത്തെ നൊമ്പരം, ആരെയും കാത്ത് നിൽക്കാതെ അവൾ പോയി..

തിങ്കളാഴ്ച വൈകുന്നേരം നാലോടെ ദേവികയെ കാണാനില്ലായിരുന്നു. തുടർന്ന് നടന്ന തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടത്. മണ്ണെണ്ണയുടെ ഒഴിഞ്ഞ കുപ്പി സമീപത്തുനിന്നു ലഭിച്ചതായും പ്രാഥമികാന്വേഷണത്തിൽ ദുരൂഹതയൊന്നും കണ്ടെത്താനായിട്ടില്ലെന്നും വളാഞ്ചേരി പൊലീസ് അറിയിച്ചു.