LogoLoginKerala

കേരളത്തിൽ ഇന്ന് 86 പേർക്ക് കൊവിഡ്-19

സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറം ജില്ലയില് നിന്നുള്ള 15 പേര്ക്കും ആലപ്പുഴ ജില്ലയില് നിന്നുള്ള 10 പേര്ക്കും കാസറഗോഡ് ജില്ലയില് നിന്നുള്ള 9 പേര്ക്കും കൊല്ലം ജില്ലയില് നിന്നുള്ള 8 പേര്ക്കും തിരുവനന്തപുരം ജില്ലയില് നിന്നുള്ള 7 പേര്ക്കും (ഒരാള് മരണമടഞ്ഞു) കോട്ടയം, തൃശൂര്, വയനാട് ജില്ലകളില് നിന്നുള്ള 6 പേര്ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര് ജില്ലകളില് നിന്നുള്ള 5 പേര്ക്ക് വീതവും എറണാകുളം ജില്ലയില് നിന്നുള്ള …
 

സംസ്ഥാനത്ത് ഇന്ന് 86 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 10 പേര്‍ക്കും കാസറഗോഡ് ജില്ലയില്‍ നിന്നുള്ള 9 പേര്‍ക്കും കൊല്ലം ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും (ഒരാള്‍ മരണമടഞ്ഞു) കോട്ടയം, തൃശൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 5 പേര്‍ക്ക് വീതവും എറണാകുളം ജില്ലയില്‍ നിന്നുള്ള 3 പേര്‍ക്കും പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 46 പേര്‍   വിദേശത്ത് നിന്നും (കുവൈറ്റ്-21, യു.എ.ഇ.-16, സൗദി അറേബ്യ-6, മാലിദ്വീപ്-1, ഖത്തര്‍-1, ഒമാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ (മഹാരാഷ്ട്ര-9, തമിഴ്‌നാട്-7, കര്‍ണാടക-5, ഡല്‍ഹി-3, ഗുജറാത്ത്-1, രാജസ്ഥാന്‍-1) നിന്നും വന്നതാണ്. 12 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വയനാട് ജില്ലയിലെ 6 പേര്‍ക്കും മലപ്പുറം ജില്ലയിലെ 4 പേര്‍ക്കും കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളിലെ ഒരാള്‍ക്ക് വിതവുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്. പാലക്കാട് ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.കൊവിഡ് അവലോകന യോഗത്തിനുശേഷം വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

രാജ്യത്ത് 24 മണിക്കൂറിനിടെ 8,171 പേർക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 1,98,706 ആയി ഉയർന്നിരിക്കുകയാണ്. കഴിഞ്ഞദിവസങ്ങളിലും എട്ടായിരത്തിലേറെ കൊവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്.രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 204 മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 5598 ആയി ഉയർന്നിരിക്കുകയാണ്. മരണസംഖ്യ കുറച്ച് ദിവസമായി കുറഞ്ഞ് വരികയാണെന്നാണ് സർക്കാർ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്നലെ 230 മരണങ്ങളായിരുന്നു രാജ്യത്ത് രേഖപ്പെടുത്തിയിരുന്നത്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷത്തിലേക്ക് അടുക്കുമ്പോൾ രോഗമുക്തരുടെ എണ്ണം 95,526 ആയി ഉയർന്നെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരിക്കുന്നത്.

ലോകമെമ്പാടും കൊവിഡ് കേസുകൾ ഉയരുന്നത് തുടരുകയാണ്. നിലവിൽ 6365,473 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. 2,903,418 പേരുടെ അസുഖം ഭേദമായപ്പോൾ 3,084,651 പേർ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്. ഇതിൽ 53,402 പേർ ഗുരുതരാവസ്ഥയിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിവിധ രാജ്യങ്ങളിൽ ഇപ്പോഴും കൊവിഡ് മരണങ്ങളും ഉയരുകയാണ്. 377,404 പേർക്കാണ് കൊവിഡ് ബാധയിൽ നിലവിൽ ജീവൻ നഷ്ടപ്പെട്ടിരിക്കുന്നത്. ബ്രസീലിൽ കൂട്ടമരണമാണ് കഴിഞ്ഞദിവസവും റിപ്പോർട്ട് ചെയ്തത്. ആക്ടീവ് കേസുകളുടെ എണ്ണത്തിൽ നിലവിൽ നാലാമതാണ് ഇന്ത്യ.