LogoLoginKerala

ഗുരുവായൂരിൽ വിവാഹം നടത്താൻ ഉപാധികളോടെ അനുമതി

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താം. ചടങ്ങുകളിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം. ഒരു ദിവസം എത്ര വിവാഹം നടത്താം എന്നത് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ക്ഷേത്രങ്ങളിലും വിവാഹം നടത്തുന്നതിന് അനുവാദമുണ്ട്. ഓഡിറ്റോറിയങ്ങളിൽ 50 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ് നടത്താം. ജൂൺ 8ന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിൽ മതാചാര്യന്മാരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ജൂലൈ മാസത്തിന് …
 

ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹം നടത്താം. ചടങ്ങുകളിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം. ഒരു ദിവസം എത്ര വിവാഹം നടത്താം എന്നത് സംബന്ധിച്ച് ഗുരുവായൂർ ദേവസ്വം ബോർഡിന് തീരുമാനിക്കാമെന്നും കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പറഞ്ഞു. മറ്റ് ക്ഷേത്രങ്ങളിലും വിവാഹം നടത്തുന്നതിന് അനുവാദമുണ്ട്. ഓഡിറ്റോറിയങ്ങളിൽ 50 പേരെ മാത്രം പങ്കെടുപ്പിച്ച് വിവാഹച്ചടങ്ങ് നടത്താം. ജൂൺ 8ന് ശേഷം ആരാധനാലയങ്ങൾ തുറക്കുന്നതിൽ മതാചാര്യന്മാരുമായി ചർച്ച നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.ഗുരുവായൂരിൽ വിവാഹം നടത്താൻ ഉപാധികളോടെ അനുമതി

കണ്ടെയിൻമെന്റ് സോണുകളിൽ കർശന നിയന്ത്രണങ്ങൾ തുടരും. ജൂലൈ മാസത്തിന് ശേഷമാകും സംസ്ഥാനത്തെ സ്‌കൂളുകൾ തുറക്കുക. അന്തർജില്ലാ ബസ് സർവീസുകൾ പരിമിതമായ തോതിൽ അനുവദിക്കുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് ബസ് സർവീസുകൾ ആരംഭിക്കാൻ ജൂൺ എട്ട് വരെ കാത്തിരിക്കേണ്ടതില്ല. തൊട്ടടുത്ത രണ്ട് ജില്ലകൾക്കിടയിൽ സർവീസ് അനുവദിക്കും. എല്ലാ സീറ്റുകളിലും ഇരുന്ന് യാത്ര ചെയ്യാം. സിറ്റിങ് കപ്പാസിറ്റി മുഴുവനായി ഉപയോഗിക്കാൻ അനുമതിയുള്ളതിനാൽ ടിക്കറ്റ് നിരക്കിനെ പറ്റി സംശയം വരുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗുരുവായൂരിൽ വിവാഹം നടത്താൻ ഉപാധികളോടെ അനുമതി

കേന്ദ്ര സർക്കാർ നിർദേശങ്ങൾ പാലിച്ച് ലോക്ക് ഡൗൺ ഇളവുകൾ അനുവദിക്കുകയാണ് സംസ്ഥാന സർക്കാർ. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യം വ്യക്തമാക്കിയത്.