LogoLoginKerala

സോഷ്യല്‍ മീഡിയയില്‍ ‘ബ്ലൂ ടീച്ചര്‍’ അശ്ലീല ഗ്രൂപ്പുകള്‍ – കേസെടുത്ത് പോലീസ്

സോഷ്യല് മീഡിയയില് ബ്ലൂ ടീച്ചര് എന്ന കാപ്ഷനില് അശ്ലീല ഗ്രൂപ്പുകള് പ്രത്യക്ഷപ്പെട്ട സംഭവത്തില് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം നടത്താന് കേരള പോലീസ്. വിദ്യ പറഞ്ഞു കൊടുക്കുന്ന അധ്യാപകരെ അവഹേളിക്കുന്ന രീതിയില് ഉള്ള സോഷ്യല് മീഡിയ പ്രവര്ത്തനങ്ങൾ നടത്തുന്നവരെ തേടി പോലീസ് ഉടന് തന്നെ അവരുടെ വീടുകളില് എത്തുമെന്ന് കേരളാ പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്ന്ന് സ്കൂളുകളിലും മറ്റും ക്ളാസ്സുകള് ആരംഭിക്കാന് വൈകുന്നതിനാല് ഓണ്ലൈന് വഴിയുള്ള ക്ളാസ്സുകള് ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ക്ലാസെടുക്കുന്ന അധ്യാപകരെ കളിയാക്കിയുള്ള ട്രോളുകളും …
 

സോഷ്യല്‍ മീഡിയയില്‍ ബ്ലൂ ടീച്ചര്‍ എന്ന കാപ്ഷനില്‍ അശ്ലീല ഗ്രൂപ്പുകള്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ കേരള പോലീസ്. വിദ്യ പറഞ്ഞു കൊടുക്കുന്ന അധ്യാപകരെ അവഹേളിക്കുന്ന രീതിയില്‍ ഉള്ള സോഷ്യല്‍ മീഡിയ പ്രവര്‍ത്തനങ്ങൾ നടത്തുന്നവരെ തേടി പോലീസ് ഉടന്‍ തന്നെ അവരുടെ വീടുകളില്‍ എത്തുമെന്ന് കേരളാ പോലീസ് പറഞ്ഞു. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സ്‌കൂളുകളിലും മറ്റും ക്ളാസ്സുകള്‍ ആരംഭിക്കാന്‍ വൈകുന്നതിനാല്‍ ഓണ്‍ലൈന്‍ വഴിയുള്ള ക്ളാസ്സുകള്‍ ആരംഭിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ക്ലാസെടുക്കുന്ന അധ്യാപകരെ കളിയാക്കിയുള്ള ട്രോളുകളും അശ്ലീല ചുവയുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റുകള്‍ ഗ്രൂപ്പുകളും പ്രചരിക്കാന്‍ തുടങ്ങിയത്.

ചില ചാനലിലും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളിലും മറ്റും ക്ലാസ്സെടുക്കുന്ന അധ്യാപകരുടെ ചിത്രങ്ങളും വീഡിയോകളും ചില സാമൂഹ്യ വിരുദ്ധര്‍ ദുരുപയോഗം ചെയ്ത് സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്നും പോലീസ് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ ‘ബ്ലൂ ടീച്ചര്‍’ അശ്ലീല ഗ്രൂപ്പുകള്‍ – കേസെടുത്ത് പോലീസ്

ഈ മഹാമാരിയുടെ ഘട്ടത്തിലും വരുംതലമുറയുടെ വിദ്യാഭ്യാസത്തിനു വേണ്ടി ആവിഷ്‌ക്കരിച്ചിരിക്കുന്ന ബദല്‍ സംവിധാനങ്ങളെയും അധ്യാപക സമൂഹത്തെയും അവഹേളിക്കുന്ന നടപടികള്‍ ഭൂഷണമല്ല. നമ്മുടെ കുട്ടികളും ഇതൊക്കെ കണ്ട് വളരുന്നവരാണെന്ന ബോധ്യവും ഏവര്‍ക്കുമുണ്ടാകണമെന്നും പോലീസ് പറഞ്ഞു.