LogoLoginKerala

കോവിഡ്-19 കാലഘട്ടത്തിൽ മലയാള സിനിമയുടെ നന്മ മുഖമായി ബാദുഷ

എറണാകുളം: ഈ ലോക്ക് ഡൗണിൽ കൊച്ചി നഗരത്തിൽ ആരും പട്ടിണി കിടന്നിട്ടില്ല, അതിപ്പോ കടത്തിണ്ണയില് ഉറങ്ങുന്നവരായാലും ഫ്ലാറ്റുകളിൽ കഴിയുന്നവരായാലും. ഇനി അഥവാ ലോക്ക് ഡൌൺ നീണ്ടുപോയാലും ആരും പട്ടിണി കിടക്കുകയുമില്ല. കാരണം മഹാമാരിയില് വലയുന്നവര്ക്കായി ഇവിടെ കോവിഡ് 19 കമ്യൂണിറ്റി കിച്ചണുമായി ബാദുഷയുണ്ട് ! മലയാളസിനിമയിലെ മുൻനിര പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ നിര്മ്മാതാക്കളായ ആന്റോ ജോസഫ്, മഹാസുബൈര്, ആഷിക്ക് ഉസ്മാന്, മനു, നടന് ജോജു ജോര്ജ്ജ്, എന്നിവരാണ് കമ്യൂണിറ്റി കിച്ചൻ രൂപീകരിച്ച് ഭക്ഷണം വിതരണം ചെയ്യുന്നത്. കൊച്ചി …
 

എറണാകുളം: ഈ ലോക്ക് ഡൗണിൽ  കൊച്ചി നഗരത്തിൽ ആരും പട്ടിണി കിടന്നിട്ടില്ല, അതിപ്പോ കടത്തിണ്ണയില്‍ ഉറങ്ങുന്നവരായാലും ഫ്ലാറ്റുകളിൽ  കഴിയുന്നവരായാലും.  ഇനി അഥവാ ലോക്ക് ഡൌൺ നീണ്ടുപോയാലും ആരും പട്ടിണി കിടക്കുകയുമില്ല. കാരണം മഹാമാരിയില്‍ വലയുന്നവര്‍ക്കായി  ഇവിടെ  കോവിഡ് 19 കമ്യൂണിറ്റി കിച്ചണുമായി ബാദുഷയുണ്ട് !

മലയാളസിനിമയിലെ മുൻനിര  പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയുടെ നേതൃത്വത്തിൽ നിര്‍മ്മാതാക്കളായ ആന്റോ ജോസഫ്, മഹാസുബൈര്‍, ആഷിക്ക്  ഉസ്മാന്‍, മനു, നടന്‍ ജോജു ജോര്‍ജ്ജ്, എന്നിവരാണ്  കമ്യൂണിറ്റി കിച്ചൻ  രൂപീകരിച്ച് ഭക്ഷണം വിതരണം ചെയ്‌യുന്നത്. കൊച്ചി  നഗരപരിധിയില്‍ എവിടെയായാലും  ആവശ്യക്കാർക്ക് അവിടെ ഭക്ഷണം എത്തിച്ച് കൊടുക്കുന്നതാണ് രീതി. ഉച്ചക്കും രാത്രിയിലുമാണ് വിതരണം. കഴിഞ്ഞ മാർച്ച് 26ന് ആരംഭിച്ച ഈ സേവനം ഇതിനകം പതിനായിരക്കണക്കിന് ഭക്ഷണപ്പൊതികളാണ് വിതരണം ചെയ്തത്. ഡ്യൂട്ടിയിലുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്കും, പോലീസ് സേനാംഗങ്ങള്‍ക്കും ഇതൊരു ആശ്വാസമാണ്. നിർമ്മാതാവ്  മഹാസുബൈറിന്റെ തറവാട് വീട്ടില്‍ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് വൃത്തിയുള്ള അന്തരീക്ഷത്തിലാണ് ഭക്ഷണം പാചകം ചെയ്യുന്നത്.

കോവിഡ്-19 കാലഘട്ടത്തിൽ മലയാള സിനിമയുടെ നന്മ മുഖമായി ബാദുഷ

മാർച്ച് 26ന് ആരംഭിച്ച കമ്യൂണിറ്റി കിച്ചൻ ലോക്ക് ഡൌൺ ഇളവുകളുടെ ഭാഗമായി മെയ് 17ന് അവസാനിച്ചിരുന്നു. പക്ഷെ ഇളവുകൾക്ക് ശേഷവും നിരവധി ആളുകൾ പട്ടിണിയിലാണെന്ന് അറിഞ്ഞതോടെ, വിശക്കുന്നവരുടെ വിളിക്ക് ഉത്തരം നൽകി മെയ് 19 മുതൽ  കമ്യൂണിറ്റി കിച്ചൻ  വീണ്ടും പുനരാരംഭിച്ചു. ബാദുഷയുടെ നന്മയിൽ ഉരുത്തിരിഞ്ഞ സിനിമാ കൂട്ടായ്മയുടെ ഈ കമ്യൂണിറ്റി കിച്ചന്റെ  കരുണയുടെ

നീരുറവയിൽ നിന്നാണ് സ്വന്തം കൂടപ്പിറപ്പുകളെപ്പോലും തിരിഞ്ഞു നോക്കാത്തവരുള്ള ഈ കാലഘട്ടത്തിൽ,  ജോലിയില്ലാതെ അന്നമില്ലാതെ ബുദ്ധിമുട്ടുന്ന, ആയിരക്കണക്കിന് ആളുകൾക്ക് സഹായകരമായ  ഭക്ഷണ വിതരണമായി  മാറിയത്.  മാർച്ച് 26ന് തുടങ്ങി ഇതുവരെ ഭക്ഷണമെത്തിയത്  മൂന്ന് ലക്ഷത്തിൽപരം ആളുകളുടെ  അർഹതപ്പെട്ട കരങ്ങളിലാണ്. കൊറോണയെന്ന മഹാമാരിയിൽ, വറുതിയുടെ നാളുകളിൽ ഇത്തരമൊരു സൽപ്രവർത്തിക്ക് മനസ്സുകാണിക്കുകയും അതിനായി കൈമെയ്   മറന്ന് പ്രവർത്തിക്കുകയും ചെയ്തു  ഈ ദുരന്തകാലത്ത്    അടുത്തറിയാത്തവർക്ക് പോലുംപ്രിയപ്പെട്ടവരായി  മാറിയ ശ്രീ ബാദുഷക്കും കൂട്ടുകാർക്കും അഭിനന്ദനങൾ !

കോവിഡ്-19 കാലഘട്ടത്തിൽ മലയാള സിനിമയുടെ നന്മ മുഖമായി ബാദുഷ