LogoLoginKerala

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ അച്ഛനാകാന്‍ ഒരുങ്ങുന്നു !

ഓൾ റൗണ്ടർ ഹാര്ദിക് പാണ്ഡ്യയും ഭാവി വധുവായ സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച്ചും ഒരു സന്തോഷവാര്ത്തയുമായി ഇൻസ്റ്റാഗ്രാമിൽ. ദീര്ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും കുഞ്ഞു ജനിക്കാന് പോകുന്ന വിവരമാണ് പങ്കുവെച്ചത്. ഇന്ത്യന് ക്രിക്കറ്റ് ഓൾ റൗണ്ടർ ഹാര്ദിക് പാണ്ഡ്യ അച്ഛനാകാന് ഒരുങ്ങുന്നു. ഭാവി വധു നടാഷ സ്റ്റാങ്കോവിച്ച് ഗര്ഭിണിയാണെന്ന് പാണ്ഡ്യ അറിയിച്ചു. ദീര്ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും പുതുവര്ഷത്തലേന്നാണ് ഇക്കാര്യം പരസ്യമായി പറയുന്നത്. പുതുവര്ഷത്തിൽ നടാഷയ്ക്ക് വിവാഹ മോതിരമണിയിച്ച് ആരാധകര്ക്കും കൂട്ടുകാര്ക്കും പാണ്ഡ്യ സര്പ്രൈസ് നല്കിയിരുന്നു. നടാഷയും താനും പുതിയ …
 

ഓൾ റൗണ്ടർ ഹാര്‍ദിക് പാണ്ഡ്യയും ഭാവി വധുവായ സെർബിയൻ നടി നടാഷ സ്റ്റാങ്കോവിച്ചും ഒരു സന്തോഷവാര്‍ത്തയുമായി ഇൻസ്റ്റാഗ്രാമിൽ. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും കുഞ്ഞു ജനിക്കാന്‍ പോകുന്ന വിവരമാണ് പങ്കുവെച്ചത്.

ഇന്ത്യന്‍ ക്രിക്കറ്റ് ഓൾ റൗണ്ടർ ഹാര്‍ദിക് പാണ്ഡ്യ അച്ഛനാകാന്‍ ഒരുങ്ങുന്നു. ഭാവി വധു നടാഷ സ്റ്റാങ്കോവിച്ച് ഗര്‍ഭിണിയാണെന്ന് പാണ്ഡ്യ അറിയിച്ചു. ദീര്‍ഘകാലമായി പ്രണയത്തിലായിരുന്ന ഇരുവരും പുതുവര്‍ഷത്തലേന്നാണ് ഇക്കാര്യം പരസ്യമായി പറയുന്നത്. പുതുവര്‍ഷത്തിൽ നടാഷയ്ക്ക് വിവാഹ മോതിരമണിയിച്ച് ആരാധകര്‍ക്കും കൂട്ടുകാര്‍ക്കും പാണ്ഡ്യ സര്‍പ്രൈസ് നല്‍കിയിരുന്നു.

നടാഷയും താനും പുതിയ ജീവിതത്തെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണെന്ന് പാണ്ഡ്യ ഇൻസ്റ്റാഗ്രാമിൽ പറഞ്ഞു. തങ്ങള്‍ ഇരുവരും ചേര്‍ന്ന് മനോഹരമായ യാത്രയിലായിരുന്നു ഇതുവരെ. പുതുജീവനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. അതിന്റെ ആവേശം തങ്ങളിലുണ്ട്. ഏവരുടേയും ആശംസകളും തങ്ങള്‍ക്ക് നല്‍കണമെന്നും പാണ്ഡ്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

ഇന്ത്യന്‍ ക്രിക്കറ്റ് താരം ഹാര്‍ദിക് പാണ്ഡ്യ അച്ഛനാകാന്‍ ഒരുങ്ങുന്നു !

തുടർന്ന് ആശംസാ പ്രവാഹമായിരുന്നു. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി, പരിശീലകന്‍ രവി ശാസ്ത്രി തുടങ്ങിവയര്‍ പാണ്ഡ്യയ്ക്ക് ആശംസയുമായെത്തി. ഇരുവര്‍ക്കും അഭിനന്ദനങ്ങള്‍ നല്‍കിയ കോലി മൂന്നാമത്തെ അംഗത്തിനും ആശംസകൾ അറിയിച്ചിട്ടുണ്ട്. സ്പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദി ഷമി എന്നിവരും പാണ്ഡ്യയേയും നടാഷയേയും അഭിനന്ദിച്ചു. പാണ്ഡ്യയുടെ സഹോദരന്‍ ക്രുനാല്‍ പാണ്ഡ്യ കുടുംബത്തിന്റെ ചിത്രമുള്‍പ്പെടെയാണ് പോസ്റ്റ് ചെയ്തത്.

കളിച്ചുകൊണ്ടിരിക്കുന്നവരില്‍ ഇന്ത്യയിലെ ഏറ്റവും മികച്ച ഓള്‍റൗണ്ടറായ പാണ്ഡ്യ പരിക്കുമൂലം ദീര്‍ഘനാളായി ഇന്ത്യന്‍ ടീമില്‍ നിന്നും പുറത്തായിരുന്നു. തിരിച്ചുവരാനുള്ള ശ്രമങ്ങൾ ശാരീരികക്ഷമതയില്ലാത്തതിനാല്‍ പരാജയപ്പെട്ടിരുന്നെങ്കിലും ആഭ്യന്തര ക്രിക്കറ്റിലെ മിന്നുന്ന പ്രകടനത്തോടെ താരം മടങ്ങിവരവിന് ഒരുങ്ങവേയാണ് കോവിഡ് ഭീഷണിയെതുടര്‍ന്ന് ക്രിക്കറ്റ് നിര്‍ത്തിവെക്കുന്നത്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ താരമായ പാണ്ഡ്യ ടൂര്‍ണമെന്റ് നടന്നാല്‍ കളിക്കാനിറങ്ങും. ഇന്ത്യയ്ക്കുവേണ്ടി മൂന്ന് ഫോര്‍മാറ്റിലും തിളങ്ങിയ താരം വരാനിരിക്കുന്ന ടി20 ലോകകപ്പിലും രാജ്യത്തിന്റെ പ്രതീക്ഷയാണ്.