LogoLoginKerala

കോവിഡ്-19 | ഇന്ത്യയിൽ 24 മണിക്കൂറിനിടെ 230 മരണം, ഏറ്റവും ഉയർന്ന മരണനിരക്ക്, 8392 പുതിയ രോഗികള്‍.

ന്യൂഡല്ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പുതിയ രോഗികള്. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്ന്നു. 24 മണിക്കൂറിനുള്ളിൽ 230 പേര് മരിച്ചു. ആകെ മരണസംഖ്യ 5394 ആയി. ഇതുവരെ റിപ്പോര്ട്ട് ചെയ്തതില് ഏറ്റവും ഉയര്ന്ന പ്രതിദിന മരണനിരക്കും രോഗബാധയുമാണ് റിപ്പോര്ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്ട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്. ആഗോള തലത്തില് കോവിഡ് 19 മഹാമാരി അധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില് ഇന്ത്യ എഴാം സ്ഥാനത്താണ്. …
 

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8392 പുതിയ രോഗികള്‍. ഇതോടെ, രാജ്യത്ത് ആകെ കൊവിഡ് രോഗികളുടെ എണ്ണം 1,90,535 ആയി ഉയര്‍ന്നു. 24 മണിക്കൂറിനുള്ളിൽ 230 പേര്‍ മരിച്ചു. ആകെ മരണസംഖ്യ 5394 ആയി. ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന മരണനിരക്കും രോഗബാധയുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പരാമർശിച്ചിട്ടുള്ളത്.

ആഗോള തലത്തില്‍ കോവിഡ് 19 മഹാമാരി അധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ എഴാം സ്ഥാനത്താണ്. ഫ്രാൻസിനെയും ജർമനിയെയും മറികടന്നാണ് ഇന്ത്യ ഏഴാമത് എത്തിയിരിക്കുന്നത്.

കൊവിഡ് ഏറ്റവും മോശമായി ബാധിച്ച മഹാരാഷ്ട്രയില്‍ 67,655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 പേരാണ് സംസ്ഥാനത്ത് മരിച്ചത്. 16,779 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1038 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 22,333 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയും 173 പേര്‍ മരിക്കുകയും ചെയ്തു. രാജ്യത്ത് 91,819 പേര്‍ രോഗമുക്തി നേടി. 93,322 പേര്‍ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്.