LogoLoginKerala

കോവിഡ് പ്രവർത്തകർക്ക് ഫെയ്‌സ്‌ഷീൽഡ്‌ നൽകി നടൻ ആസിഫ് അലി!

യുഎസ് ആസ്ഥാനമായുള്ള PSG Group of companies സ്ഥാപകൻ, പ്രവാസി മലയാളി വ്യവസായി ജിബി പാറക്കൽ കേരളത്തിലെ വിവിധ ആശുപത്രികളിലെ കോവിഡ് 19 ഫ്രണ്ട് ലൈൻ തൊഴിലാളികൾക്ക് (ഡോക്ടർമാർ നഴ്സുമാർ) ഹൈ എൻഡ് ഫെയ്സ് ഷീൽഡ് നൽകുന്നു. കേരള സർക്കാരിന്റെ കോവിഡ് 19 പ്രവർത്തനങ്ങൾക്ക് പിന്തുണയായി പാറയ്ക്കൽ ചാരിറ്റി ഇന്റർനാഷണലും നടൻ ആസിഫ് അലിയും ചേർന്നാണ് ഇതിന് മുൻകൈ എടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ “വാർത്തകൾ ഇതുവരെ” എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ജിബി പാറക്കൽ. എറണാകുളം ജില്ലാ ഉദ്ഘാടനം, …
 

യുഎസ് ആസ്ഥാനമായുള്ള PSG Group of companies സ്ഥാപകൻ, പ്രവാസി മലയാളി വ്യവസായി ജിബി പാറക്കൽ കേരളത്തിലെ വിവിധ ആശുപത്രികളിലെ കോവിഡ് 19 ഫ്രണ്ട് ലൈൻ തൊഴിലാളികൾക്ക് (ഡോക്ടർമാർ നഴ്‌സുമാർ) ഹൈ എൻഡ് ഫെയ്സ് ഷീൽഡ് നൽകുന്നു. കേരള സർക്കാരിന്റെ കോവിഡ് 19 പ്രവർത്തനങ്ങൾക്ക് പിന്തുണയായി പാറയ്ക്കൽ ചാരിറ്റി ഇന്റർനാഷണലും നടൻ ആസിഫ് അലിയും ചേർന്നാണ് ഇതിന് മുൻകൈ എടുക്കുന്നത്. അടുത്തിടെ പുറത്തിറങ്ങിയ “വാർത്തകൾ ഇതുവരെ” എന്ന ചിത്രത്തിന്റെ നിർമ്മാതാവാണ് ജിബി പാറക്കൽ.

കോവിഡ് പ്രവർത്തകർക്ക് ഫെയ്‌സ്‌ഷീൽഡ്‌ നൽകി നടൻ ആസിഫ് അലി!

എറണാകുളം ജില്ലാ ഉദ്ഘാടനം, ബഹുമാനപ്പെട്ട എം പി ഹൈബി ഈഡൻ, ഫാദർ ജിയോ കടവി, പ്രൊഡക്ഷൻ കൺട്രോളർ ബാദുഷ എന്നിവരുടെ സാന്നിധ്യത്തിൽ, നടൻ ആസിഫ് അലി ബഹുമാനപ്പെട്ട ജില്ലാ കളക്ടർ എസ് സുഹാസിന് ഫേസ് ഷീൽഡ് കൈമാറികൊണ്ട് നിർവഹിച്ചു.