LogoLoginKerala

ഫോക്‌സ്‌ വാഗൺ – T Roc !

ജർമൻ കാർ നിർമ്മാതാക്കളായ ഫോക്സ് വാഗൺ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ആയ T-Roc, 2020 മാർച്ച് 18ന് ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ് ഷോറൂം വില 19.99 ലക്ഷം. ഏപ്രിൽ പകുതിയോടെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതികൾ Covid-19 പശ്ചാത്തലത്തിൽ തടസ്സപ്പെടുകയായിരുന്നു. ടോപ് സ്പെക് വേരിയന്റ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. CBU മോഡൽ ആയി ഇറക്കുമതി ചെയ്ത വാഹനം ഉടൻ തന്നെ ഷോറൂമുകളിൽ ലഭ്യമാകും. ഡിമാൻഡ് ഏറെയുള്ള Compact SUV ശ്രേണിയിലേക്കാണ് നിര്മ്മാതാക്കള് വാഹനത്തെ അവതരിപ്പിച്ചത്. യുവാക്കൾക്കായി പുറത്തിറങ്ങുന്ന …
 

ജർമൻ കാർ നിർമ്മാതാക്കളായ ഫോക്‌സ്‌ വാഗൺ കമ്പനിയുടെ ഏറ്റവും പുതിയ മോഡൽ ആയ T-Roc, 2020 മാർച്ച് 18ന് ഇന്ത്യയിൽ അവതരിപ്പിച്ചു. എക്സ് ഷോറൂം വില 19.99 ലക്ഷം. ഏപ്രിൽ പകുതിയോടെ വിപണിയിൽ എത്തിക്കാനുള്ള പദ്ധതികൾ Covid-19 പശ്ചാത്തലത്തിൽ തടസ്സപ്പെടുകയായിരുന്നു. ടോപ് സ്പെക് വേരിയന്റ് മാത്രമാണ് ഇപ്പോൾ വന്നിട്ടുള്ളത്. CBU മോഡൽ ആയി ഇറക്കുമതി ചെയ്ത വാഹനം ഉടൻ തന്നെ ഷോറൂമുകളിൽ ലഭ്യമാകും.

ഡിമാൻഡ് ഏറെയുള്ള Compact SUV ശ്രേണിയിലേക്കാണ് നിര്‍മ്മാതാക്കള്‍ വാഹനത്തെ അവതരിപ്പിച്ചത്. യുവാക്കൾക്കായി പുറത്തിറങ്ങുന്ന മോഡല്‍ കൂടിയാണിതെന്നും കമ്പനി അവകാശപ്പെടുന്നു. വിപണിയില്‍ ജീപ് കോംപാസ്, MG ഹെക്ടര്‍ എന്നിവരാണ് വാഹനത്തിന്റെ പ്രധാന എതിരാളികള്‍. MQB പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനം നിർമ്മാണം. 4,234 mm നീളവും 1,819 mm വീതിയും, 1,573 mm ഉയരവും, 2,590 mm വീല്‍ബേസുമുണ്ട് വാഹനത്തിന്.

ഫോക്‌സ്‌ വാഗൺ – T Roc !

ക്രോം ലൈനുകളുള്ള ഗ്രില്‍, എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, അലോയ് വീലുകള്‍, മുന്നിലും പിന്നിലും പാര്‍ക്കിങ് സെന്‍സറുകള്‍, പിന്‍ പാര്‍ക്കിങ ക്യാമറ, ലെതര്‍ സീറ്റുകള്‍, പൂര്‍ണ ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ തുടങ്ങിയവ ഈ വാഹനത്തിന്റെ സവിശേഷതകളാണ്.

ഫോക്‌സ്‌ വാഗൺ – T Roc !

ആറ് എയര്‍ബാഗുകള്‍, എബിഎസ്, ഇലക്ട്രോണിക് സ്ഥിരതനിയന്ത്രണം, ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റം, ഇലക്ട്രോണിക് ഡിഫറന്‍ഷ്യല്‍ ലോക്ക്, മോട്ടോര്‍ സ്ലിപ്പ് റെഗുലേഷന്‍, ഹില്‍സ്റ്റാര്‍ട്ട് അസിസ്റ്റ് തുടങ്ങിയ ഫീച്ചറുകള്‍ സുരക്ഷക്കായി വാഹനത്തില്‍ ലഭ്യമാക്കിയിട്ടുണ്ട്.

ഫ്‌ലാറ്റ്-ബോട്ടം സ്റ്റിയറിങ് വീല്‍, 8.0″ ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, CarPlay, Android Auto, ആറ് സ്പീക്കറുകൾ, ഓട്ടോമാറ്റിക്ക് ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ലെതര്‍ സീറ്റുകള്‍, പനോരമിക് സണ്‍റൂഫ് എന്നിവയും വാഹനത്തിലെ മറ്റ് സവിശേഷതകളാണ്.

ഫോക്‌സ്‌ വാഗൺ – T Roc !

1.5 ലിറ്റര്‍ TSI പെട്രോള്‍ എഞ്ചിനില്‍ മാത്രമാണ് വാഹനം വിപണിയില്‍ എത്തുന്നത്. ഈ എഞ്ചിന്‍ 150bhp കരുത്തും 250 Nm ടോർക്കും സൃഷ്ടിക്കും. ഏഴ് സ്പീഡ് DSG ഓട്ടോമാറ്റിക് ആണ് ഗിയര്‍ബോക്സ്. അതേസമയം ടി-റോക്കിനെ ഇന്ത്യയില്‍ തന്നെ പ്രദേശികമായി നിർമ്മിക്കാനും പദ്ധതിയിടുന്നുണ്ട്. പുനെയിലെ പ്ലാന്റില്‍ അസംബിള്‍ ചെയ്യാന്‍ കമ്പനിക്ക് പദ്ധതിയുണ്ടെന്നും റിപ്പോര്‍ട്ട് സൂചന നല്‍കുന്നു. എന്നാല്‍ ഇന്ത്യയിലെ നിര്‍മ്മാണത്തെപ്പറ്റി അന്തിമ തീരുമാനം ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.ഫോക്‌സ്‌ വാഗൺ – T Roc !