Other News

ഇന്ത്യയിൽ മൊബൈൽ നമ്പറുകൾക്ക് മാറ്റം വരുന്നു !

രാജ്യത്ത് മൊബൈൽ ഫോൺ നമ്പറുകൾ 11 ആക്കം ആയേക്കും. ഫിക്സഡ് ലൈനുകളിൽ നിന്ന് മൊബൈൽ നമ്പറുകളിലേക്ക് വിളിയ്ക്കുമ്പോൾ 0 കൂടെ ചേര്‍ക്കണം എന്നും നിർദേശം ഉണ്ട്.

ടെലികോം മേഖലയിൽ ഏകീകൃത നമ്പ‍ര്‍ കൊണ്ടു വരുന്നതിന്റെ ഭാഗമായാണ് ട്രായിയുടെ നീക്കം. ലാൻഡ് ലൈൻ, മൊബൈൽ സ‍ര്‍വീസ് നമ്പരുകൾ അനുവദിയ്ക്കുന്നതിന് പുതിയ നി‍ര്‍ദേശങ്ങൾ സഹായകരമാകും. ഇതിന്റെ ഭാഗമായാണ് നടപടി. ഇത് രാജ്യത്ത് നിലവിലെ മൊബൈൽ നമ്പറുകൾ മാറുന്നതിന് കാരണമായേക്കും എന്ന് സൂചനയുണ്ട്.

പുതിയ നമ്പറുകൾക്ക് തുടക്കത്തിൽ 9 എന്ന ആക്കം കൂടെ അധികം വേണ്ടി വന്നേക്കും.
ഇതുവരെ എസ്ടിഡി കോളുകൾക്കാണ് 0 ചേ‍ര്‍ക്കേണ്ടി ഇരുന്നതെങ്കിലും ഇനി മൊബൈൽ നമ്പറിനും ഇത് ബാധകമാകും. ലാൻഡ് ലൈൻ കണക്ഷനുകളിൽ നിലവിൽ ഉപയോഗത്തിൽ ഇല്ലാത്ത നമ്പറുകൾ മൊബൈൽ ഓപ്പറേറ്റർമാർക്ക് നൽകിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്.

Related Articles

Leave a Reply

Back to top button