Other News

നിസർഗ ചുഴലിക്കാറ്റ്, ന്യൂനമർദ്ദം, അടുത്ത 24 മണിക്കൂറിൽ കേരളത്തിൽ ശക്തമായ മഴക്ക് സാധ്യത !

ചുഴലിക്കാറ്റായി മാറിയാൽ ബംഗ്ലാദേശ് നൽകിയ ‘നിസർഗ്ഗ’ എന്ന പേരിൽ അറിയപ്പെടും. വടക്ക് ദിശയിൽ സഞ്ചരിച്ച് ജൂൺ മൂന്നോടെ ഉത്തര മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

കേരളത്തിൽ നിന്ന് യാതൊരു കാരണവശാലും കടലിൽ പോകാൻ പാടില്ല. മേയ് 31, ജൂൺ 1 തീയതികളിൽ ന്യൂനമർദത്തിന്റെ സ്വാധീനം മൂലം കേരളത്തിൽ വ്യാപകമായി മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയും പ്രതീക്ഷിക്കാം. ഇതിന്റെ അടിസ്ഥാനത്തിൽ കേരളത്തിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ.

മെയ് 31 തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി മലപ്പുറം കോഴിക്കോട്
ജൂൺ 1 തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം മലപ്പുറം കണ്ണൂർ
ജൂൺ 2 എറണാകുളം തൃശൂർ മലപ്പുറം കോഴിക്കോട് കാസർകോട്
ജൂൺ 3 കണ്ണൂർ കാസർകോട്

മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെ വേഗത്തിലും ചില ഘട്ടങ്ങളിൽ 65 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കിഴക്കൻ അറബിക്കടല് പ്രസിദ്ധമായ വരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാക്കാൻ സാധ്യതയുണ്ട്. തെക്ക് കിഴക്കൻ അറബിക്കടൽ അതിപ്രക്ഷുബ്ധമായി തുടരാൻ സാധ്യതയുള്ളതിനാൽ കേരള തീരങ്ങളിൽ ചിലയിടങ്ങളിൽ കടലാക്രമണം ശക്തമാകാൻ സാധ്യതയുണ്ട്. കേരള തീരത്തു നിന്നുള്ള മത്സ്യബന്ധനത്തിന് പൂർണ നിരോധനം. തീരദേശവാസികൾ ജാഗ്രത പാലിക്കണം.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum