LogoLoginKerala

കേരളത്തില്‍ ഇത്തവണ പ്രളയം പ്രവചനാതീതം – വെതർമാൻ

കേരളത്തില് ഇപ്രാവശ്യവും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകന്. വെതര്മാന് ടി എന് പ്രദീപ് ജോണ്. ബംഗാള് ഉള്ക്കടലില് അടിക്കടി ഉണ്ടായ ന്യൂനമര്ദ്ദങ്ങള് മഴയുടെ തോത് കൂട്ടും. എന്നാല്, പ്രളയം ഇപ്രാവശ്യവും ഉണ്ടാകുമോയെന്ന കാര്യത്തില് പ്രവചിക്കാനാകില്ലെന്നും വെതര്മാന് പറയുന്നു. കേരളത്തില് ജൂണ് 1 ന് ചെറിയ തോതില് മഴ ആരംഭിക്കുമെന്ന് വെതര്മാന്അറിയിച്ചു. കേരളത്തില് മഴ ശക്തി പ്രാപിക്കുന്നത് എപ്പോള്? ജൂണ് അവസാന വാരത്തിലും ജൂലൈ ആദ്യവാരത്തിലും ആണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയെന്ന് വെതര്മാന് പറഞ്ഞു. …
 

കേരളത്തില്‍ ഇപ്രാവശ്യവും ശക്തമായ മഴ ഉണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകന്‍. വെതര്‍മാന്‍ ടി എന്‍ പ്രദീപ് ജോണ്‍.

കേരളത്തില്‍ ഇത്തവണ പ്രളയം പ്രവചനാതീതം – വെതർമാൻ

ബംഗാള്‍ ഉള്‍ക്കടലില്‍ അടിക്കടി ഉണ്ടായ ന്യൂനമര്‍ദ്ദങ്ങള്‍ മഴയുടെ തോത് കൂട്ടും. എന്നാല്‍, പ്രളയം ഇപ്രാവശ്യവും ഉണ്ടാകുമോയെന്ന കാര്യത്തില്‍ പ്രവചിക്കാനാകില്ലെന്നും വെതര്‍മാന്‍ പറയുന്നു. കേരളത്തില്‍ ജൂണ്‍ 1 ന് ചെറിയ തോതില്‍ മഴ ആരംഭിക്കുമെന്ന് വെതര്‍മാന്‍അറിയിച്ചു.

കേരളത്തില്‍ മഴ ശക്തി പ്രാപിക്കുന്നത് എപ്പോള്‍?

ജൂണ്‍ അവസാന വാരത്തിലും ജൂലൈ ആദ്യവാരത്തിലും ആണ് സംസ്ഥാനത്ത് മഴ ശക്തി പ്രാപിക്കുകയെന്ന് വെതര്‍മാന്‍ പറഞ്ഞു. ‘മലനിരകളില്‍ കനത്ത മഴ പെയ്താല്‍ പ്രളയസാധ്യത പറയാനാകില്ല. എന്നാല്‍ ഇടവിടാതെ മഴ പെയ്താല്‍ പ്രളയസാധ്യത ഉണ്ടാകും. എല്ലാ കനത്ത മഴയും പ്രളയം ആകുമോയെന്ന് പിന്നീടേ പറയാനാകൂ’, വെതര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ 2300 മിലിമീറ്റര്‍ അധികം മഴ പെയ്തത് 1923-24 ലാണ്. 2019 ല്‍ 2300 മില്ലിമീറ്റര്‍ മഴ പെയ്തു. ഈ വര്‍ഷം 2300 മില്ലീമീറ്ററിൽ അധികം മഴ പെയ്യുന്ന സാഹചര്യത്തില്‍ പ്രളയത്തിനു സാധ്യത ഉണ്ട്. കഴിഞ്ഞ വര്‍ഷത്തേതു പോലുള്ള പ്രളയം ഇപ്രാവശ്യവും ഉണ്ടാകുമോയെന്ന കാര്യത്തില്‍ പ്രവചിക്കാനാകില്ലെന്നും വെതര്‍മാന്‍.

​മഴയെ പേടിക്കേണ്ടതില്ല.

മഴയേ പേടിക്കണ്ടേതില്ലെന്ന് വെതര്‍മാന്‍. ‘മഴ ഒരു മണ്‍സൂണ്‍ മാജിക് ആണ്. മഴ ഇല്ലെങ്കില്‍ കേരളത്തില്‍ ഒന്നുമില്ല. 2015 നിലും 2016 ലും മഴ ഉണ്ടാകാതിരുന്നതിനെ കണ്ടതാണ്. മഴ വരും മഴ വരുമെന്ന് ആലോചിച്ച് പേടിക്കേണ്ട. നമ്മള്‍ മനുഷ്യരാണ് പ്രകൃതിയെ നശിപ്പിച്ചത്. നിയമാനുസൃതമല്ലാതെ വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യുകയാണ്. എല്ലാ കുഴപ്പങ്ങൾക്കും മഴയെ പഴിക്കരുത്. നമ്മളെല്ലാവരും ഉത്തരവാദികളാണ്. കനത്ത മഴ പെയ്യുന്നയിടങ്ങളില്‍ ജാഗ്രത പുലര്‍ത്തണം. ഇനിയങ്ങോട്ട് നമ്മുടെ ജീവിതം പ്രകൃതിയോടൊപ്പമായിരിക്കും.

​അറബിക്കടലില്‍ രണ്ടാമത്തെ ന്യൂനമര്‍ദം.

തെക്കുകിഴക്കന്‍ അറബിക്കടലില്‍ കേരള തീരത്തിനടുത്തായി രണ്ടാമത്തെ ന്യൂനമര്‍ദം. അടുത്ത 24 മണിക്കൂറിനുള്ളില്‍ കൂടുതല്‍ ശക്തി പ്രാപിച്ചു തീവ്ര ന്യൂനമര്‍ദമായേക്കാം. പിന്നീടുള്ള 24 മണിക്കൂറില്‍ ചുഴലിക്കാറ്റായേക്കുമെന്ന് പ്രതീക്ഷിക്കുന്നതായും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ന്യൂനമര്‍ദം വടക്ക് ദിശയില്‍ മഹാരാഷ്ട്ര- ഗുജറാത്ത് തീരങ്ങളെ ലക്ഷ്യമാക്കി സഞ്ചരിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണക്കാക്കുന്നത്. ന്യൂനമര്‍ദത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ ശക്തമായ മഴ അടുത്ത 5 ദിവസം തുടരുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കേരളത്തില്‍ ഇത്തവണ പ്രളയം പ്രവചനാതീതം – വെതർമാൻ