LogoLoginKerala

കോവിഡിൽ നിന്നും കരകയറാൻ ഇന്ത്യക്ക് ഇനിയും ദൂരമേറെ – പ്രധാനമന്ത്രി

ന്യൂഡല്ഹി: ലോക്ക്ഡൗണ് ഇളവുകള് നല്കിയ സാഹചര്യത്തില് രാജ്യം കൊവിഡ് ഭീഷണിയിൽ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ എല്ലാവരും കൂടുതല് ജാഗ്രതയോടെ മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രോഗ്രാം മന് കീ ബാത്തില് രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊവിഡ് തീര്ത്ത പ്രതിസന്ധിയില് നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരികയാണ്. ജനങ്ങളാണ് പോരാട്ടം നയിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പതിന്മടങ്ങാണ് അതിനാൽ തന്നെ ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. പാവപ്പെട്ടവരെയാണ് ലോക്ക്ഡൗണിലെ …
 

ന്യൂഡല്‍ഹി: ലോക്ക്ഡൗണ്‍ ഇളവുകള്‍ നല്‍കിയ സാഹചര്യത്തില്‍ രാജ്യം കൊവിഡ് ഭീഷണിയിൽ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനങ്ങൾ എല്ലാവരും കൂടുതല്‍ ജാഗ്രതയോടെ മുന്നോട്ടു പോകണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പ്രതിമാസ റേഡിയോ പ്രോഗ്രാം മന്‍ കീ ബാത്തില്‍ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊവിഡ് തീര്‍ത്ത പ്രതിസന്ധിയില്‍ നിന്ന് രാജ്യത്തെ സാമ്പത്തിക മേഖല മെല്ലെ തിരിച്ചുവരികയാണ്. ജനങ്ങളാണ് പോരാട്ടം നയിക്കുന്നത്. ഇന്ത്യയിലെ ജനസംഖ്യ മറ്റ് രാജ്യങ്ങളുടെ പതിന്മടങ്ങാണ് അതിനാൽ തന്നെ ഇന്ത്യ നേരിടുന്നത് വ്യത്യസ്തമായ വെല്ലുവിളിയാണ്. പാവപ്പെട്ടവരെയാണ് ലോക്ക്ഡൗണിലെ പ്രതിസന്ധികൂടുതലായി ബാധിച്ചത്. വരുംനാളുകളിൽ രാജ്യം സ്വയം പര്യാപ്തതയിലേക്ക് നീങ്ങുന്നതിനായി വിദേശത്തു നിന്നുള്ള ഇറക്കുമതി കുറയ്ക്കണം. രാജ്യം തുറക്കുമ്പോള്‍ എല്ലാവരും ഒരുമിച്ചു നിന്ന് ശക്തമായി മുന്നോട്ട് പോകണം, പ്രധാനമന്ത്രി പറഞ്ഞു.