LogoLoginKerala

ഐസിസിയുടെ ഭീഷണി | ഇന്ത്യയില്‍ 2021 ല്‍ നടക്കേണ്ട ടി20 ലോകകപ്പ് പിന്‍വലിക്കും.

ഇന്ത്യയില് 2021 ല് നടക്കേണ്ട ടി20 ലോകകപ്പിന് ടാക്സ് ഇളവ് നല്കുന്ന കാര്യത്തില് ഉടന് തീരുമാനമുണ്ടാകണമെന്ന് ICC. വിഷയം പരിഹരിച്ചില്ലെങ്കില് ഇന്ത്യയില് നിന്നും ലോകകപ്പ് മാറ്റുമെന്നും അന്താരാഷട്ര ക്രിക്കറ്റ് കൗൺസിൽ. ഇന്ത്യയില് 2021 ല് നടക്കേണ്ട ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്സിലിൻ്റെ ഭീഷണി. ടാക്സ് വിഷയം പരിഹരിച്ചില്ലെങ്കില് ഇന്ത്യയില് നിന്നും ലോകകപ്പ് ആതിഥേയത്വം പിന്വലിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്കി. ലോകകപ്പിലെ വരുമാനത്തിന് ടാക്സ് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സര്ക്കാര് അംഗീകരിച്ചില്ലെങ്കില് ഐസിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും …
 

ഇന്ത്യയില്‍ 2021 ല്‍ നടക്കേണ്ട ടി20 ലോകകപ്പിന് ടാക്‌സ് ഇളവ് നല്‍കുന്ന കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകണമെന്ന് ICC. വിഷയം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ലോകകപ്പ് മാറ്റുമെന്നും അന്താരാഷട്ര ക്രിക്കറ്റ് കൗൺസിൽ.

ഇന്ത്യയില്‍ 2021 ല്‍ നടക്കേണ്ട ടി20 ലോകകപ്പുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിൻ്റെ ഭീഷണി. ടാക്‌സ് വിഷയം പരിഹരിച്ചില്ലെങ്കില്‍ ഇന്ത്യയില്‍ നിന്നും ലോകകപ്പ് ആതിഥേയത്വം പിന്‍വലിക്കുമെന്ന് ഐസിസി മുന്നറിയിപ്പ് നല്‍കി. ലോകകപ്പിലെ വരുമാനത്തിന് ടാക്‌സ് ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കില്‍ ഐസിസിക്ക് സാമ്പത്തിക നഷ്ടമുണ്ടാകുമെന്നും ചൂണ്ടിക്കാട്ടുന്നു.

ബിസിസിഐ ആണ് സര്‍ക്കാരിനോട് നികുതി ഇളവ് നല്‍കണമെന്ന് ആവശ്യപ്പെടേണ്ടത്. എന്നാല്‍, ഇതുവരെയായി ബിസിസിഐയ്ക്ക് ഇതിന് കഴിഞ്ഞിട്ടില്ല. ഇതുസംബന്ധിച്ച് ബിസിസിഐയും ഐസിസിയും തമ്മില്‍ ഇ മെയില്‍ വഴി തര്‍ക്കം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് ലോകകപ്പ് പിന്‍വലിക്കുമെന്ന ഐസിസിയുടെ ഭീഷണി. മെയ് 18 ആണ് ബിസിസിഐയ്ക്ക് അനുവദിച്ച അവസാന തീയതി. ഈ തീയതിയിലും ബിസിസിഐ ഐസിസിക്ക് നികുതി ഇളവ് സംബന്ധിച്ച ഉറപ്പ് നല്‍കിയിട്ടില്ല.

ഐസിസിയുടെ ഭീഷണി | ഇന്ത്യയില്‍ 2021 ല്‍ നടക്കേണ്ട ടി20 ലോകകപ്പ് പിന്‍വലിക്കും.
Representational Image

കൊറോണ വൈറസിനെതിരായ പോരാട്ടത്തിലാണ് ഇന്ത്യന്‍ സര്‍ക്കാര്‍ എന്നതിനാലാണ് കാര്യങ്ങള്‍ നീണ്ടുപോകുന്നതെന്നാണ് ബിസിസിഐയുടെ നിലപാട്. ജൂണ്‍ 30ന് ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നതുവരെ സമയം അനുവദിക്കണമെന്ന് ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. ഐസിസി ജനറല്‍ കൗണ്‍സില്‍ ജൊനാഥന്‍ ഹാള്‍ ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് അയച്ച കത്തില്‍ ലോകകപ്പ് പിന്‍വലിക്കുന്നതടക്കമുള്ള കടുത്ത നടപടി സൂചിപ്പിക്കുന്നു.

നേരത്തെ നടന്ന ടൂര്‍ണമെന്റ്കള്‍ക്കെല്ലാം ബിസിസിഐ സര്‍ക്കാരിൽ നിന്നും നികുതി ഇളവുകള്‍ വാങ്ങിയിരുന്നു. എന്നാല്‍, ഇത്തവണ ഐസിസി അനുവദിച്ച തീയതിക്കുശേഷവും നീണ്ടുപോവുകയാണ്. ഇത് അനുവദിച്ചുകൊടുക്കാന്‍ കഴിയില്ലെന്ന് ജൊനാഥന്‍ ഹാള്‍ വ്യക്തമാക്കി. അതേസമയം, വിഷയത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഈ വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പ് ഓസ്‌ട്രേലിയയില്‍ നിന്നും മാറ്റിയാല്‍ അടുത്തവര്‍ഷം ഇന്ത്യയില്‍ നടക്കേണ്ട ലോകകപ്പിന് പ്രാധാന്യമേറും. അതുകൊണ്ടുതന്നെ ലോകകപ്പ് നഷ്ടമാകുന്ന തരത്തിലുള്ള തീരുമാനം ബിസിസിഐയുടെ ഭാഗത്തുനിന്നുമുണ്ടാകില്ലെന്നാണ് റിപ്പോര്‍ട്ട്.