Covid-19

കോവിഡ് കാലത്തെ ആശുപത്രി സന്ദർശനം, വേണം കരുതൽ !

കൊറോണ കാലത്തിന് മുൻപ് വരെ ചെറിയ അസുഖം വന്നാൽപോലും നമ്മൾ ഏറ്റവും ആദ്യം എത്തുന്നത് ആശുപത്രികളിലേക്ക് ആയിരിക്കും. എന്നാൽ ഇന്നത്തെ മാറിയ സാഹചര്യം നോക്കുമ്പോൾ എത്ര വലിയ അസുഖം ആണെങ്കിൽ പോലും ജനങ്ങൾ പുറത്തിറങ്ങാനും ആശുപത്രിയിൽ പോയി മരുന്നു മേടിക്കാനുമെല്ലാം ഒന്നു മടിക്കും. ആശുപത്രികളിൽ ഭൂരിഭാഗവും കോവിഡ് രോഗികളെ ചികിത്സിക്കുന്ന തിരക്കിലാണ്. വൈറസിനെ ഇതുവരെയ്ക്കും പിടിച്ചുകെട്ടാൻ സാധിക്കാത്ത സാഹചര്യമായതുകൊണ്ടു തന്നെ അണുബാധയുടെ പ്രധാന കേന്ദ്രമായി ആശുപത്രികൾ മാറാനുള്ള സാധ്യതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു.

കോവിഡ് കാലത്തെ നിയന്ത്രണങ്ങൾക്കെല്ലാം സാവധാനത്തിൽ അയവുകൾ വന്നു കൊണ്ടിരിക്കുകയാണ്. മാർക്കറ്റുകൾ, ഷോപ്പുകൾ, ആവശ്യയാത്രകൾ, ആശുപത്രികൾ എന്നിവയെല്ലാം ദൈനംദിന പ്രവർത്തന ശൈലിയിലേക്ക് തിരിച്ചു വരുന്നു. കൊറോണയെ നിയന്ത്രണവിധേയമാക്കാൻ സാധിക്കാത്തത് കൊണ്ട് സാമൂഹിക അകലവും സുരക്ഷയുമൊക്കെ അവനവൻ സൂക്ഷിക്കേണ്ട കാര്യങ്ങളായി മാറിക്കഴിഞ്ഞു.

ആശുപത്രികളിലേക്ക് പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ.

നമ്മുടെ നാട്ടിൽ പ്രത്യേകം ചില ആശുപത്രികളിൽ മാത്രമാണ് കൊറോണ വൈറസ് കേസുകളെ കൈകാര്യം ചെയ്യുന്നത്. നിങ്ങൾ സന്ദർശിക്കുന്ന ആശുപത്രികൾ ഒരു കൊവിഡ് -19 ചികിത്സ അനുബന്ധ ആശുപത്രിയാണോ എന്ന് ആദ്യമേ അന്വേഷിച്ചറിയുക. ആശുപത്രിയിലേക്ക് നേരിട്ടോ ഏതെങ്കിലും മെഡിക്കൽ സൗകര്യത്തിലേക്കോ പോകുന്നതിനു മുൻപായി ടെലിഫോണിൽ ബന്ധപ്പെട്ട് കൂടിക്കാഴ്‌ച ഉറപ്പിക്കുക. അതുവഴി ആശുപത്രി സന്ദർശനത്തിലെ കാലതാമസം ഒഴിവാക്കാനും പൊതുസ്ഥലങ്ങളിൽ കൂടുതൽ സമയം ചെലവിടുന്നത് കുറക്കാനും കഴിയും.

 • വ്യക്തിശുചിത്വം പാലിക്കുക, സാമൂഹിക അകലത്തിന്റെ കാര്യംമറക്കാതിരിക്കുക.
 • നിർബന്ധമായും മാസ്ക്ക് ഉപയോഗിക്കുക.

 • ആശുപത്രികളിൽ ശുചിത്വം പാലിക്കുന്നുണ്ടെങ്കിലും അണുബാധകളുടെയും രോഗകാരികളായ മറ്റ് വൈറസുകളും സാധ്യതകളെ തള്ളിക്കളയാനാവില്ല. ആശുപത്രികൾ ഉൾപ്പടെ ഏതൊരു പൊതുസ്ഥലവും സന്ദർശിക്കുന്നതിന് മുൻപായി ഇത്തരം മുൻകരുതലുകൾ സ്വീകരിക്കുക.
 • അണുബാധകളിൽ നിന്നും സുരക്ഷ ഉറപ്പാക്കാം.
 • നിങ്ങളുടെ കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ച് കഴുകി അണുവിമുക്തമാക്കുക, യാത്രയിലാണെങ്കിൽ എപ്പ്പോഴും സാനിറ്റൈസർ കയ്യിൽ കരുതുക. കഴിയുമെങ്കിൽ ആശുപത്രികളിൽ പോകാതെ തന്നെ ഡോക്ടറുമായി ടെലി – കൺസൾട്ടിംഗ് രീതികൾ തിരഞ്ഞെടുക്കുക. ഒഴിച്ചുകൂടാൻ പറ്റാത്തതോ അത്യാവശ്യമായതോ ആയ കാര്യങ്ങൾക്ക് മാത്രം ആശുപത്രി സന്ദർശിക്കുക.
 • ഗർഭിണികളായ സ്ത്രീകൾ, പ്രായമായവർ, കുട്ടികൾ, തുടങ്ങിയവരെ ആശുപത്രിയിലേക്ക് കൂട്ടിക്കൊണ്ട് പോകുമ്പോൾ അതീവ മുൻകരുതലുകൾ കൈക്കൊള്ളണം.
 • നിങ്ങടെ ആരോഗ്യത്തിന് വൈദ്യസഹായത്തിൽ നിന്നും ഒഴിഞ്ഞു മാറി നിൽക്കരുത് എന്ന യാഥാർത്ഥ്യം എല്ലായിപ്പോഴും ഓർമയിൽ സൂക്ഷിക്കേണ്ട ഒരു കാര്യമാണ്. നിങ്ങൾക്ക് ഏറ്റവും അനുയോജ്യമായത് എന്താണെന്ന് തീരുമാനിക്കാൻ ഡോക്ടറെ അനുവദിക്കുക. വിളിക്കാതെ വന്നെത്തിയ കോവിഡ് എന്ന ഈ മഹാരോഗത്തെ ഓർത്ത് നിങ്ങൾ ഭയപ്പെടേണ്ടതില്ല. മുൻകരുതലുകളാണ് പ്രാധാനം.
 • കടുത്ത ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ ഒരിക്കലും ചികിത്സ വൈകിക്കരുത്. വൈദ്യസഹായം ഇത്തരം സാഹചര്യങ്ങളിൽ കാര്യങ്ങളെ കൂടുതൽ വഷളാക്കും.
 • പൊതുവായി ആളുകൾ ഇടപഴകാൻ സാധ്യതയുള്ള വസ്തുക്കളും ഉപരിതലങ്ങളുമൊക്കെ സ്പർശിക്കുന്നത് പരമാവധി ഒഴിവാക്കുക. ജനക്കൂട്ടത്തിൽ കൂടുതൽ സമയം ചെലവഴിക്കരുത്. പറ്റുമെങ്കിൽ ആശുപത്രിയിലേക്ക് പോകുന്ന ആളുകളുടെ എണ്ണം പരിമിതപ്പെടുത്തുക.
 • സമയനഷ്ടം കുറക്കാൻ എല്ലാ രേഖകളും മെഡിക്കൽ റിപ്പോർട്ടുകളും ആശുപത്രി സന്ദർശിക്കുമ്പോൾ കൂടെ കൊണ്ടുപോകുക. ആരോഗ്യ പ്രവർത്തകരോട് നിങ്ങളുടെ എല്ലാ യാത്രാ വിവരങ്ങളും,അണുബാധ അപകടസാധ്യതകൾ അല്ലെങ്കിൽ മറ്റേതെങ്കിലും ലക്ഷണങ്ങൾ തുടങ്ങിയവയുടെ സാധ്യതയെക്കുറിച്ച് അറിയിക്കുക.
 • വീട്ടിലേക്ക് മടങ്ങുന്നതിനു മുൻപ് ഒരു തവണ കൂടി സ്വയം ശുദ്ധീകരിക്കാൻ ഓർമ്മിക്കുക. നിങ്ങളുടെ ഷൂസ് നീക്കം ചെയ്യുക, നിങ്ങൾ സ്പർശിച്ചിട്ടുണ്ടാകാൻ സാധ്യതയുള്ള ഏതെങ്കിലും ഉപരിതലങ്ങളോ വസ്തുക്കളോ അണുവിമുക്തമാക്കാനും വൃത്തിയാക്കാനും ശ്രദ്ധിക്കുക. മാസ്ക് ഉപയോഗിക്കുമ്പോൾ അതിന്റെ പുറം ഭാഗത്ത് സ്പർശിക്കാതെ എടുത്തുമാറ്റുക.

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum